ഡെന്‍മാര്‍ക്ക് പുതു പൌരന്‍മാരെ വരവേറ്റു
Tuesday, April 28, 2015 8:15 AM IST
കോപ്പന്‍ഹേഗന്‍: തുടര്‍ച്ചയായ പത്താം വര്‍ഷവും ഡെന്‍മാര്‍ക്കിന്റെ പാര്‍ലമെന്റ് പുതിയ പൌരന്‍മാരെ വരവേല്‍ക്കാനുള്ള ചടങ്ങ് ആഘോഷമാക്കി. പുതുതായി പൌരത്വം നേടിയ മൂവായിരത്തോളം പേര്‍ക്കാണ് ഡാനിഷ് പാര്‍ലമെന്റ് സ്വാഗതമോതിയത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അടക്കം ആയിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഹെല്ലെ തോണിംഗ്-ഷ്മിഡ്റ്റും സന്നിഹിതനായിരുന്നു.

എല്ലാ വര്‍ഷവും ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാത്രമാണ് ഡെന്‍മാര്‍ക്കിലെ നിയമപ്രകാരം പൌരത്വം നല്‍കിവരുന്നത്. ഇക്കാര്യത്തില്‍ റിക്കാര്‍ഡ് എണ്ണമായിരുന്നു ഈ വര്‍ഷം. മുന്‍പ് കുടിയേറ്റത്തെ ഏറെ തടഞ്ഞിരുന്ന ഡെന്‍മാര്‍ക്ക് ഇപ്പോള്‍ കുടിയേറ്റക്കാരെ സഹായിക്കുന്നു എന്നതിന്റെ തെളിവാണ് പുതുപൌരന്മാരുടെ വരവേല്‍ക്കല്‍ പദ്ധതി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍