ഇസ്ലാമിക് സ്റേറ്റുകാര്‍ അഞ്ചു മാധ്യമ പ്രവര്‍ത്തകരെ വധിച്ചു
Tuesday, April 28, 2015 8:14 AM IST
ബര്‍ലിന്‍: ലിബിയയില്‍ പ്രദേശിക ചാനലില്‍ ജോലിനോക്കിയിരുന്ന അഞ്ചു മാധ്യമപ്രവര്‍ത്തകരെ ഐഎസ് ഭീകരര്‍ വധിച്ചു. ലിബിയയിലെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം.

ലിബിയന്‍ ടെലിവിഷനുവേണ്ടി ജോലി നോക്കുകയായിരുന്ന ഇവരെ ഇക്കഴിഞ്ഞ ഓഗസ്റുമുതല്‍ കാണാതായിരുന്നു. ലിബിയയിലെ തോബ്രൂക് പട്ടണത്തില്‍ നിന്നും ബെന്‍ഗാസിയിലേക്ക് പോകുന്ന വഴിക്കാണ് ഐഎസ് ഭീകരുടെ അധീനതയിലുള്ള ഡെര്‍ണയില്‍ നിന്നും ഇവര്‍ അപ്രത്യക്ഷരായത്.

ഇവരുടെ മൃതദേഹങ്ങള്‍ ലിബിയയിലെ ബായ്ദയില്‍ നിന്നും കണ്െടത്തിയതായി സൈനിക മേധാവി ഫറാഡ് അല്‍ബറാസിയാണ് അറിയിച്ചു. കഴുത്തറുത്ത നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. ഐഎസ് ഭീകരര്‍ തന്നെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഇവര്‍ ഏതു രാജ്യക്കാരാണന്നു വ്യക്തമാക്കിയിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍