ജനസംസ്കൃതി ദ്വാരക ഏഴാമത് വാര്‍ഷികോത്സവം നടത്തി
Tuesday, April 28, 2015 6:57 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി ദ്വാരക എഴാം വാര്‍ഷികോത്സവം സെന്റ് മേരീസ് സ്കൂളില്‍ നടന്നു. സാംസ്കാരിക സമ്മേളനത്തില്‍ സെക്രട്ടറി പി.എസ്. സുനില്‍ സ്വാഗതം ആശംസിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബൈജു ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദൃശ്യ മാധ്യമങ്ങളുടെ ബാഹുല്യം അനാരോഗ്യ കിടമത്സരങ്ങള്‍ക്കു കാരണമാകുന്നതായും കാഴ്ചക്കാരെ തേടിയുള്ള നെട്ടോട്ടം പലപ്പോഴും നിലവാര തകര്‍ച്ചയ്ക്കു വഴിവയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ പി.കെ. രവീന്ദ്രനാഥന്‍ അധ്യക്ഷത പ്രസംഗത്തില്‍ അന്തര്‍ മുഖരാകുന്ന പ്രവാസികള്‍ക്കിടയിലെ പുത്തന്‍ തലമുറയെ സാമൂഹ്യ പ്രശ്നങ്ങളില്‍ പ്രതികരണശേഷി ഉള്ളവരാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

കേന്ദ്രകമ്മിറ്റി വൈസ് ചെയര്‍മാന്‍ ശ്രീനിവാസ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. വനിതാ വേദി കണ്‍വീനര്‍ അനിത ശ്രീകാന്ത് നന്ദി പ്രകാശനം നടത്തി. സാംസ്കാരിക സമ്മേളനത്തിനു ശേഷം സര്‍ഗോത്സവ പ്രതിഭകളുടെ കലാപരിപാടികളും അരങ്ങേറി.