മേയര്‍ സ്ഥാനാര്‍ഥിക്കു മലയാളി സമൂഹം ഫണ്ട് റൈസ് ഡിന്നര്‍ നടത്തുന്നു
Monday, April 27, 2015 6:55 AM IST
ഫിലാഡല്‍ഫിയ: അമേരിക്കയുടെ പ്രഥമ തലസ്ഥാനമായ പെന്‍സില്‍വേനിയായിലെ സഹോദരനഗരത്തിന്റെ അടുത്ത നഗരപിതാവിനെ കണ്ടുപിടിക്കുവാനുളള വാശിയേറിയ തെരഞ്ഞെടുപ്പിന്റെ ഭാഗമായും ഫിലാഡല്‍ഫിയയിലെ രാഷ്ട്രീയ നീക്കത്തില്‍ മലയാളി സമൂഹത്തിനെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുമായി കഴിഞ്ഞ ഡിബേറ്റിലും വളരെയധികം ജനസ്വാധീനവും നിലവില്‍ സിറ്റി കൌണ്‍സിലറുമായ ജിം കെനിക്ക് (ഡെമോക്രാറ്റിക്) മേയ് എട്ടിന് (വെളളി) വൈകുന്നേരം 6.30ന് (ട്വലരവൌമി ഋമ, 744 ഞലറ ഘശീി ഞമീറ, ജവശഹമറലഹുവശമ, 19115) പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടു ഫണ്ട് റൈസ് ഡിന്നറില്‍ നടത്തുന്നു.

ജിം കെനിയുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം മനസ് തുറക്കുകയും പ്രധാനപ്പെട്ട കാര്യങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഫിലാഡല്‍ഫിയ സ്കൂള്‍ ഡിസ്ട്രിക്ട് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ മറുപടിയായി സ്റേറ്റില്‍നിന്നു ഫുള്‍ അഫയര്‍ ഫണ്ട് ഇനിയും കിട്ടണമെന്നും ചാര്‍ട്ടര്‍ സ്കൂളുകള്‍ക്കു കിട്ടുന്നുണ്െടന്നും ഇതിനു മുമ്പിരുന്ന ഗവണ്‍മെന്റ് നല്‍കിയിരുന്നെന്നും തുടര്‍ന്നും ലഭിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞു. സിറ്റിയുടെ ഭാഗത്തുനിന്ന് എലിമന്ററി സ്കൂളുകള്‍ക്കും മിഡില്‍ സ്കൂളുകള്‍ക്കും ധന സഹായം നല്‍കുന്നുണ്െടന്നും എന്നാല്‍, അതുകൊണ്ടു മാത്രം മുഴുവന്‍ സ്കൂളുകളുടെയും പ്രശ്ന പരിഹാരമാകുകയില്ലെന്നും ഇപ്പോള്‍ത്തന്നെ ഹൈസ്കൂളുകളില്‍ നിന്നും ധാരാളം കുട്ടികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ വിട്ടുപോകുന്നുണ്െടന്നും ഇതു മുഖാന്തിരം കുറ്റകൃത്യങ്ങള്‍ നഗരത്തില്‍ വര്‍ധിക്കുന്നുണ്െടന്നും ഇതൊരു വലിയ സാമൂഹിക വിപത്താണെന്നും ചൂണ്ടികാട്ടുകയുണ്ടായി.

ഇമിഗ്രന്റ് കമ്യൂണിറ്റിയെക്കുറിച്ച് അദ്ദേഹത്തിന് വളരെയധികം കരുതലുകള്‍ ഉണ്െടന്നും ഫിലാഡല്‍ഫിയ തെരഞ്ഞെടുക്കുന്നതില്‍ നന്ദി ഉണ്െടന്നും പറഞ്ഞു. ഇന്ത്യന്‍ കമ്യൂണിറ്റി വളരെയധികം വിദ്യാഭ്യാസവും സാമ്പത്തിക നിലവാരമുളളവരാണ്. പൊതുവേ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു സമൂഹമാണ്. സിറ്റിയില്‍ (15വേ ഖഎഗ ആഘഢഉ) ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ ഉള്‍പ്പെടെയുളള വെല്‍ക്കം സെന്റര്‍ ഇമിഗ്രന്‍ കമ്യുണിറ്റിക്കുവേണ്ടി മാത്രം തുറക്കാന്‍ പദ്ധതി ഉണ്ട്. എല്ലാ മുഖ്യ പ്രശ്നങ്ങളും ഒരു സ്ഥലത്തുതന്നെ പരിഹാരം കാണത്തക്ക രീതിയിലുളള സംവിധാനമാണ് ക്രമീകരിച്ചു വരുന്നത്. കൂടാതെ പുതിയ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനും ഇഎസ്എല്‍ തുടങ്ങിയ കാര്യങ്ങളും പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്െടന്നും അറിയിച്ചു.

കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. സിറ്റിയില്‍ത്തന്നെ പുതിയ സ്ഥലങ്ങളിലാണു കുറ്റകൃത്യങ്ങള്‍ നടന്നു വരുന്നത്. അതിനു പരിഹാരമായി കൂടുതല്‍ നിയമ പാലകരെ നിയമിക്കണം. അതിനായി പണം കണ്ടത്തണം. എന്നാല്‍, യാതൊരു കാരണവശാലും പുതിയ നികുതികള്‍ ചുമത്താതെ തന്നെ കണ്െടത്താനായി.

വലിയ ഇവന്റുകള്‍ സംഘടിപ്പിക്കുക, കോര്‍പറേറ്റ് കാര്യാലങ്ങള്‍ക്ക് അവസരങ്ങള്‍ കൊടുക്കുക, ആകര്‍ഷണീയമായ രീതിയിലുളള വിനോദ സഞ്ചാര കേന്ദ്ര പദ്ധതികളിലൂടെ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടുപഠിക്കാന്‍ സാധിക്കുമെന്നും ജിം കെനി അഭിപ്രായപ്പെട്ടു.

ജനകീയമായ പദ്ധതികളിലൂടെ ജനങ്ങളുമായി അടുത്തിടപെടുന്ന ഭരണമാണ് തനിക്കു താത്പര്യമെന്നും ഇന്ത്യയും അമേരിക്കയും ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളാണെന്നും പ്രത്യേകിച്ച് ഒബാമ അഡ്മിനിസ്ട്രേഷന്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയുമായി വളരെയധികം പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയുണ്ടായെന്നും കൂടുതല്‍ ഇന്ത്യക്കാര്‍ പൊതു രാഷ്ട്രീയത്തില്‍ വരണമെന്നും എല്ലാവരും മേയ് 19നു നടക്കുന്ന പ്രൈമറിയില്‍ വോട്ടു രേഖപ്പെടുത്തണമെന്നും ജിം കെനിക് അഭിമുഖത്തില്‍ പറഞ്ഞു.

മേയ് എട്ടിന് 6.30നു(വെളളി) നടക്കുന്ന മീറ്റിംഗില്‍ എല്ലാ സുഹൃത്തുക്കളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജീമോന്‍ ജോര്‍ജ് : 267 970 4267, മാത്യു തരകന്‍ : 215 390 0202.