ഗാള്‍വേ പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു
Monday, April 27, 2015 6:53 AM IST
ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കാവല്‍പിതാവായ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ ഏപ്രില്‍ 24, 25 (വെള്ളി, ശനി) തീയതികളില്‍ ആഘോഷിച്ചു.

24ന് (വെള്ളി) വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് സന്ധ്യാനമസ്കാരവും സണ്‍ഡേ സ്കൂള്‍കുട്ടികളുടെ കലാപരിപാടികളും നടന്നു.

25ന് (ശനി) രാവിലെ 9.30നു പ്രഭാത നമസ്കാരം, 10.15നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, ഫാ. പീറ്റര്‍ കുര്യാക്കോസ് (യുകെ), ഫാ. ജോബിമോന്‍ സ്കറിയ (വികാരി ഡബ്ളിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി), ഫാ. ബിജു പാറേക്കാട്ടില്‍ (ഇടവക വികാരി) എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്നു. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നു സിറിയയില്‍ തട്ടിക്കൊണ്ടുപോയവര്‍ക്കു പ്രത്യേകം പ്രാര്‍ഥന നടത്തി. തുടര്‍ന്നു പ്രദക്ഷിണം, കൈമുത്ത്, നേര്‍ച്ച വിളമ്പ് എന്നിവ നടന്നു.കൊടിയിറക്കലോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.

ഇടവക സ്ഥാപനത്തിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം കുര്‍ബാനക്കുശേഷം സ്ഥാപക വികാരി ഫാ. ജോബിമോന്‍ സ്കറിയ നിര്‍വഹിച്ചു. പെരുന്നാളിനെത്തിയ ഏവര്‍ക്കും ഫാ. ബിജു പാറേക്കാട്ടില്‍ അറിയിച്ചു.