ബിരുദ ദാനവും കോളജ് വാര്‍ഷികവും നടത്തി
Monday, April 27, 2015 6:42 AM IST
ബംഗളൂരു: കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് ഇന്ദിരാനഗര്‍ ഈവനിംഗ് കോളജിന്റെ വാര്‍ഷികവും ബികോം വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങും നടത്തി. കെഎന്‍ഇ ട്രസ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ട്രസ്റ്റ് സെക്രട്ടറി സുധാകരന്‍ രാമന്തളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പ്രകാശ് നായക് അധ്യക്ഷത വഹിച്ചു. കേരളസമാജം ട്രഷറര്‍ ജോര്‍ജ് തോമസ് പ്രസംഗിച്ചു. ചടങ്ങില്‍ കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈവനിംഗ് കോളജിന്റെ സമഗ്രമായ വികസനത്തിന് ട്രസ്റ്റ് മാനേജ്മെന്റ് പുതിയ രൂപരേഖ തയാറാക്കിയതായി സെക്രട്ടറി അറിയിച്ചു.