മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോലിന (അപ്സ്റേറ്റ്) സമ്മര്‍ പിക്നിക് മേയ് പത്തിന്
Monday, April 27, 2015 5:32 AM IST
സൌത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോലിന അപ്സ്റേറ്റ് (മാസ്ക് അപ്സ്റേറ്റ്) സമ്മര്‍ പിക്നിക്കും ജനറല്‍ ബോഡി മീറ്റിംഗും മേയ് പത്തിനു (ഞായറാഴ്ച) ഗ്രീന്‍വില്‍ ലെഗസി പാര്‍ക്കില്‍ നടത്താന്‍ തീരുമാനിച്ചു.

പിക്നിക്കിന്റെ ഭാഗമായി കസേരകളി, വടംവലി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍, മിഠായിപെറുക്കല്‍, 100 മീറ്റര്‍ ഓട്ടം, ക്രിക്കറ്റ്, ബാസ്കറ്റ് ബോള്‍, ഫുട്ബോള്‍ എന്നീ മത്സരങ്ങളും ഉണ്ടായിരിക്കും. പിക്നിക്ക് ഒരുക്കങ്ങള്‍ക്ക് ജോണ്‍ മാത്യൂസ് (റെജി), അനീഷ് രാജേന്ദ്രന്‍, സുദീഷ് തോമസ് എന്നിവര്‍ നേതൃത്വം നല്കും.

അടുത്ത വര്‍ഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പും അന്നേദിവസം നടത്തപ്പെടുന്നതാണ്.