ഫിലാഡല്‍ഫിയയില്‍ ഡിവിഎസ്സി വോളിബോള്‍ ടൂര്‍ണമെന്റ് മേയ് ഒമ്പതിന്
Saturday, April 25, 2015 8:12 AM IST
ഫിലാഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ റീജിണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ളബ്ബ് രണ്ടാമത് ഡിവിഎസ്സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പ്രാദേശിക വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

മേയ് ഒമ്പതിന് (ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രാഥമികറൌണ്ട് മല്‍സരങ്ങളും ഫൈനല്‍ മല്‍സരങ്ങളും നടക്കും.

നോര്‍ത്തീസ്റ് ഫിലാഡല്‍ഫിയ ക്രൂസ്ടൌണിലുള്ള നോര്‍ത്തീസ്റ് റാക്കറ്റ് ക്ളബ്ബ് ആന്‍ഡ് ഫിറ്റ്നസ് സെന്ററിലായിരിക്കും (9389 ഗൃലംീംി ഞീമറ; ജവശഹമറലഹുവശമ ജഅ 19115) മല്‍സരങ്ങള്‍.

അതിഥി വാരിയേഴ്സ്, ഡെലവെയര്‍ സണ്‍സ്, ജെ.സി. സ്പൈക്കേഴ്സ്, യുഡി സ്ട്രൈക്കേഴ്സ്, ക്രിസ്റോസ്, ഡിവിഎസ്സി എന്നിങ്ങനെ ട്രൈസ്റേറ്റ് ഏരിയായിലെ ആറു വോളിബോള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

മൂന്നു പതിറ്റാണ്േടാളം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും സ്പോര്‍ട്ട്സ് പ്രേമികളെയും വിവിധ സ്പോര്‍ട്സ് ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും ചിട്ടയായ പരിശീലനത്തിലൂടെ ടീമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് അവരെ പ്രാദേശികവും ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സ്പോര്‍ട്ട്സ് സംഘടനയാണ് 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ളബ്ബ്.

കൂടൂതല്‍ വിവരങ്ങള്‍ക്ക്: എം.സി. സേവ്യര്‍ 2158403620

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍