തീവ്ര ഇടതുപക്ഷക്കാര്‍ ഇമിഗ്രേഷന്‍ ഓഫീസ് ആക്രമിച്ചു
Saturday, April 25, 2015 8:08 AM IST
ലൈപ്സിഷ്: തീവ്ര ഇടതുപക്ഷക്കാര്‍ ലൈപ്സിഷിലെ ഇമിഗ്രേഷന്‍ ഓഫീസില്‍ ആക്രമണം നടത്തി. നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുനേരെ അടുത്ത കാലത്ത് ഇത്തരത്തിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.

നഗരത്തിലെ പല അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ മുഖം മൂടി ധരിച്ചാണ് പത്തംഗ സംഘം എത്തിയത്. തീവ്ര ഇടതുപക്ഷക്കാരുടെ വെബ്സൈറ്റില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍