കോര്‍ക്കില്‍ ഈസ്റര്‍, വിഷു ആഘോഷം വര്‍ണാഭമായി
Saturday, April 25, 2015 8:07 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) കോര്‍ക്ക് യൂണിറ്റും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്തമായി കേഘെര്‍ ഫുട്ബോള്‍ ഹാളില്‍ ഈസ്റര്‍-വിഷു ആഘോഷം നടത്തി.

ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ ഫാ. പോള്‍ തെറ്റയില്‍ എന്നിവര്‍ സന്ദേശം നല്‍കി. ഇരു സംഘടനകളുടെയും ഭാരവാഹികള്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. മേയ്മോള്‍, സെല്‍വ രാജു, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ വിഷുക്കണി ആഘോഷത്തിനു മാറ്റു കൂട്ടി.

ഹാരി തോമസ് സ്വാഗതവും വില്‍സണ്‍ നന്ദിയും പറഞ്ഞു. ഷീബ ജോസഫ് അവതാരികയായിരുന്നു. ഓസ്ട്രേലിയയിലേക്കു പോകുന്ന ഡബ്ള്യുഎംസി സെക്രട്ടറി ജോസ് ജോര്‍ജിനും കുടുംബത്തിനും കണ്‍വീനര്‍മാരായ ഷാജു കുര്യാക്കോസ്, സന്തോഷ് ജോസഫ് എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. തുടര്‍ന്നു വിവിധ കലാപരിപാടികളും ഷൈജു ആന്‍ഡ് ടീം അവതരിപ്പിച്ച ഗാനമേളയും നടന്നു. അനു ഔസേപ്പ് തയാറാക്കിയ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്