കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണ്‍, എസന്, ആഹന്‍ എന്നീ രൂപതകളിലെ ജോസഫ് നാമധാരികളും അവരുടെ കുടുംബങ്ങളും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളും മറ്റെല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് മേയ് ഒന്നിന് (വെള്ളി) വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഇത് രണ്ടാം തവണയാണു തിരുനാള്‍ നടത്തുന്നത്.
അഖിലലോക തൊഴിലാളി ദിനംകൂടിയായ മേയ് ഒന്നിനു വൈകുന്നേരം നാലിനു കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ (അറമാൃ 15, 51063 ഗöഹി) നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, നേര്‍ച്ച, ഭക്ഷണം എന്നിവയ്ക്കു ശേഷം സംഗീത സായാഹ്നവും അരങ്ങേറും.
ദേവാലയഹാളില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീതസായാഹ്നത്തില്‍ ജര്‍മന്‍ മലയാളി ഒന്നും രണ്ടും മൂന്നും തലമുറയിലെ അനുഗ്രഹീത ഗായകര്‍ മലയാളത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയതും പുതിയതുമായ ഗാനങ്ങള്‍ ലൈവ് ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടെ വേദിയില്‍ ആലപിക്കും.
ഗ്രിഗറി മേടയില്‍ (കോ-ഓര്‍ഡിനേറ്റര്‍, 02203 27996), ജോസഫ് കളപ്പുരയ്ക്കല്‍ (കോ: കോഓര്‍ഡിനേറ്റര്‍, 0234 1408), ഷീബ കല്ലറയ്ക്കല്‍ (ലിറ്റര്‍ജി), പ്രദക്ഷിണം (കോര്‍ഡിനേഷന്‍ കമ്മിറ്റി), ജോസഫ് കടുത്താനം (നേര്‍ച്ച), സണ്ണി വേലൂക്കാരന്‍ (ഭക്ഷണം), ജോസ് പുതുശേരി (സംഗീതസായാഹ്നം) ബാബു എളമ്പാശേരില്‍ (ഫിനാന്‍സ്) എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടിയുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍