ലിംക അഖില യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 25ന്
Friday, April 24, 2015 6:41 AM IST
ലണ്ടന്‍: രണ്ടാമത് ലിംക അഖില യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 25നു(ശനി) നടക്കും.

ലിംകയുടെ ഹോം ഗ്രൌണ്ട് ആയ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ സ്പോര്‍ട്സ് ഹാളില്‍ നടക്കുന്ന മത്സരത്തിന്റെ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതി അറിയിച്ചു.

രാവിലെ എട്ടിനു രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ സ്പോര്‍ട്സ് മേധാവി ഷോണ്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നാം സമ്മാനമായി 501 പൌണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി 251 പൌണ്ടും ട്രോഫിയും മൂന്നാം സമ്മാനമായി 101 പൌണ്ടും ട്രോഫിയും ക്വാര്‍ട്ടര്‍ ഫൈനലിസ്റുകള്‍ക്കു 50 പൌണ്ട് വീതവും ലഭിക്കും.

ലിവര്‍പൂളിലെ മലയാളി കായിക പ്രേമികളുടെ സംഗമവേദിയായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) സ്പോര്‍ട്സ് വിഭാഗമായ ലിംക സ്പോര്‍ട്സ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ യുകെയുടെ വിവിധഭാഗങ്ങളില്‍നിന്നും പ്രഗല്ഭ ടീമുകള്‍ എത്തിച്ചേരുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കായിക പ്രേമികളെയും ലിംക സഹൃദയം സ്വാഗതം ചെയ്തു.

മല്‍സരാര്‍ഥികളുടെയും കാണികളുടെയും സൌകര്യാര്‍ഥം ഭക്ഷണശാലയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് 07967018955.