'ഓണനിലാവ് 2015' ഓസ്ട്രേലിയായില്‍
Friday, April 24, 2015 6:34 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് കണ്ണിനും മനസിനും ആഹ്ളാദം പങ്കിടാന്‍ കേരളത്തിലെ പ്രഗല്ഭരായ കലാകാരന്മാരുടെ ഓണസദ്യ ആസ്വദിക്കാന്‍ ഓണനിലാവ് 2015 ഓസ്ട്രേലിയായിലെ വിവിധ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 12(ശനി) മുതല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു.

പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്റെ സിനിമയിലെ നായികയായി മലയാളം തമിഴ്, തെലുങ്ക് സിനിമകളില്‍ നായികയായി തിളങ്ങിനില്‍ക്കുന്ന നര്‍ത്തകിയും ഗായികയുമായ മീര നന്ദന്‍, ടിവി സീരിയലുകളിലൂടെ കേരളത്തിലെ വീട്ടമ്മമാരുടെ മനം കവര്‍ന്ന അഞ്ജു അരവിന്ദ്, ഐഡിയ സ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്കു പ്രിയങ്കരനായ ശ്രീനാഥ്, ഹാസ്യലോകത്തെ നായകന്മാരായ മനോജ് ഗിന്നസ്, കലാഭവന്‍ സതീഷ്, വോഡാഫോണ്‍ കോമഡി സ്റാറിലെ ജഗദീഷിന്റെ ഡ്യൂപ്പ് ആയി പ്രേഷകരുടെ മനം കവര്‍ന്ന ബിനു കോട്ടയം, പ്രശസ്ത പിന്നണി ഗായിക രൂപ രേവതി, കേരളത്തിലെ പ്രശസ്ത നാടന്‍ പാട്ട്, ഗായിക ചാലക്കുടി പ്രസീദ, പ്രശസ്ത നര്‍ത്തകി ഷംന കാസിം, ഐഡിയ സ്റാര്‍ സിംഗറിലൂടെ കേരളത്തിലെ പ്രേക്ഷകര്‍ക്കു സുപരിചിതനായ പ്രശസ്ത കോറിയോഗ്രാഫര്‍ ഐഡിയ അബാസ്, പ്രശസ്ത കീബോര്‍ഡ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്ര എന്നിവയാണ് ഓണനിലാവ് 2015ന്റെ പ്രത്യേകതകള്‍.

ഓണനിലാവ് 2015ന്റെ ഓസ്ട്രേലിയയിലെ സ്പോണ്‍സര്‍മാര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ കേളി ഓസ്ട്രേലിയ ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഭിലാഷ് ജോര്‍ജ് (കോഓര്‍ഡിനേറ്റര്‍) 0451750080.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍