റവ. റോയ് തോമസിനു യാത്രയയപ്പു നല്‍കി
Friday, April 24, 2015 6:30 AM IST
ഹൂസ്റണ്‍: ഇമ്മാനുവല്‍, ട്രിനിറ്റി മാര്‍ത്തോമ ഇടവകകളില്‍ സ്റുഡന്‍സ് ചാപ്ളെയിനായി മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം ഫിലാഡല്‍ഫിയ ഡല്‍വെയര്‍ വാലി മാര്‍ത്തോമ ഇടവക വികാരിയായി സ്ഥലം മാറിപോകുന്ന റവ. റോയ് തോമസിനു ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക യാത്രയയപ്പു നല്‍കി.

ഏപ്രില്‍ 19ന് (ഞായര്‍) ആരാധനയ്ക്കുശേഷം നടന്ന സമ്മേളനത്തിന് ഇടവക ജനങ്ങളുടെ നിറഞ്ഞ സാന്നിധ്യവും ആശംസകളും അദ്ദഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും സ്നേഹവും വെളിവാക്കുന്നതായിരുന്നു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങള്‍ക്കിടയില്‍ അവരോടൊപ്പം ചേര്‍ന്ന് ക്രിസ്തു കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി ശരിയായ ദിശാബോധം വളര്‍ത്തിയെടുക്കുവാന്‍ റവ. റോയ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചു.

ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരി റവ. സജു മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിനു ഇടവക സെക്രട്ടറി ഫിജി ജോര്‍ജ് സ്വാഗതം ആശംസിച്ചു. ഇടവകകളിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജോസഫ് ജയിംസ്, റെനോ സാമുവല്‍ (യൂത്ത് ഗ്രൂപ്പ്), അനി ജോയ് (യുവജന സഖ്യം), സാലിസാമുവല്‍ (സേവിക സംഘം), ഡോ. ഏബ്രഹാം ഏബ്രഹാം (സീനിയര്‍ സിറ്റിസണ്‍സ്), രാജന്‍ ദാനിയേല്‍ (ഇടവക മിഷന്‍), സഖറിയ കോശി (ഭദ്രാസന കൌണ്‍സില്‍ അംഗം), എന്നിവര്‍ റവ. റോയ് തോമസിന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. തുടര്‍ന്നു സ്നേഹനിര്‍ഭരമായ കൈത്താങ്ങലുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും റവ. റോയ് തോമസ് നന്ദി പറഞ്ഞു. സമ്മേളനത്തിനെത്തിയവര്‍ക്കു ജയ്സി ജോണ്‍ നന്ദി പറഞ്ഞു. റവ. സാമുവല്‍ എം. സാമുവല്‍, റവ. ചെറിയാന്‍ തോമസ് എന്നിവര്‍ സമ്മേളനത്തില്‍ വിവിധ പ്രര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.

ഭാര്യ: ഡോ. റെയ്ച്ചന്‍ തോമസ്. മക്കള്‍: ഐസായ, ജറമായ.

റിപ്പോര്‍ട്ട്: ബെന്നി പരിമണം