സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റര്‍-വിഷു ആഘോഷങ്ങള്‍
Friday, April 24, 2015 6:30 AM IST
മാഞ്ചസ്റര്‍: സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റര്‍-വിഷു ആഘോഷങ്ങള്‍ പ്രൌഡ ഗംഭീരമായ പരിപാടികളോടെ നടന്നു.

സെന്റ് ജെയിംസ് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് വികാരി ഫാ. ലിഫ്വി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കി. യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍ പ്രസിഡന്റ് സിജു ജോസഫ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

അസോസിയേഷനിലെ മുതിര്‍ന്ന അംഗം കുട്ടികള്‍ക്ക് എല്ലാവര്‍ക്കും വിഷുക്കണി നല്‍കിയതോടെ കലാപരിപാടികള്‍ക്കു തുടക്കമായി. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ പരിപാടികളുമായി വേദിയില്‍ എത്തി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സെക്രട്ടറി ബിജു കരോടന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍