മൈലാഞ്ചി ഫെയിം ഇസ്മത്തിനു ജിദ്ദ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
Friday, April 24, 2015 5:49 AM IST
ജിദ്ദ: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാനായി എത്തിച്ചേര്‍ന്ന പ്രശസ്ത മാപ്പിള പാട്ട് ഗായിക ഏഷ്യനൈറ്റ് മൈലാഞ്ചി ഫെയിം ഇസ്മത്തിനെയും കുടുംബത്തെയും ജിദ്ദ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു . ഗായകന്‍ അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, റസാക്ക് കോഴിക്കോട്, അബ്ദുറഹിമാന്‍ കിഴിശ്ശേരി എന്നിവരാണു സ്വീകരണം നല്‍കിയത്.

ഉംറക്ക് ശേഷം ജിദ്ദയില്‍ ന്യൂ സ്റാര്‍ സംഘടിപ്പിക്കുന്ന ഇശല്‍ മൈലാഞ്ചി എന്ന പ്രോഗ്രാമില്‍ ജിദ്ദയിലെ പ്രശസ്ത ഗായകരോടൊപ്പം പങ്കെടുക്കുന്നു .ഈ വരുന്ന 23നു (വ്യാഴാഴ്ച) രാത്രി 9 മണിക്ക് നടക്കുന്ന അത്യപൂര്‍വമായ സംഗീതവിരുന്നില്‍ പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുക.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍