ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ യൂദാശ്ശീഹായുടെ തിരുശേഷിപ്പ് വണക്കത്തിലൂടെയും, പ്രാര്‍ഥനയിലൂടെയും നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിച്ച കുടുംബങ്ങളുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ഓഫ് സെന്റ് ജൂഡ്' തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്കു നന്ദിയായും അതു പ്രഘോഷിക്കാനുമായി വിശുദ്ധ യൂദാശ്ശീഹായുടെ നാമത്തില്‍ പുതിയൊരു ചാപ്പല്‍ നിര്‍മിക്കാനൊരുങ്ങുന്നു.
ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍ പണിപൂര്‍ത്തിയായി വരുന്ന പുതിയ ദേവാലയത്തോടു ചേര്‍ന്നാണു പ്രസ്തുത ചാപ്പല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
2013 ഒക്ടോബര്‍ പതിനേഴാം തീയതിയാണു വിശുദ്ധ യൂദാശ്ശീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠാചടങ്ങുകള്‍ ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച്ച്ബിഷപ് ക്രിസ്സ് സ്റോഫ് ഷോണ്‍ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍സെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളിയും, ഇടവക സമൂഹവും ചേര്‍ന്ന് ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പരസ്യവണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.
വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില്‍ ലഭിച്ചിരിക്കുന്ന ഫസ്റ് ക്ളാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. അമേരിക്കയില്‍ തന്നെ ഒന്നോ, രണ്േടാ ദേവാലയങ്ങളില്‍ മാത്രമാണ് ഈ വിഭാഗത്തിലെ തിരുശേഷിപ്പ് ലഭിച്ചതായി കാണുന്നത്.
നാളിതുവരെ വിവിധ പ്രദേശങ്ങളില്‍നിന്നായി അനേകായിരങ്ങള്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാര്‍ഥനകളിലൂടെ അനേകര്‍ക്ക് രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി ഭക്തര്‍തന്നെ അറിയിക്കുന്നതായി വികാരി ഫാ. തോമസ് കടുകപ്പിളളി സാക്ഷ്യപ്പെടുത്തുന്നു.
തങ്ങള്‍ക്ക് വിശുദ്ധനിലൂടെ ദൈവത്തില്‍നിന്നു ലഭിച്ച നിരവധിയായ അനുഗ്രഹങ്ങള്‍ക്കു നന്ദിയര്‍പ്പിക്കാനും വിശുദ്ധന്റെ ഈ അനുഗ്രഹത്തെ പ്രഘോഷിക്കാനും, വിവിധ പ്രദേശങ്ങളില്‍നിന്നു ദേവാലയത്തില്‍ എത്തുന്നവര്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനും പ്രാര്‍ഥിക്കുന്നതിനുമായി കൂടുതല്‍ സൌകര്യം ഉണ്ടാകണമെന്നുള്ള ചിന്തയില്‍നിന്നാണ് പുതിയ ചാപ്പല്‍ എന്ന ചിന്ത ഉരുത്തിരിഞ്ഞതെന്ന് 'ഫ്രണ്ട്സ് ഓഫ് സെന്റ് ജൂഡ്' പ്രവര്‍ത്തകര്‍ പറഞ്ഞു.
തങ്ങളുടെ ഈ തീരുമാനം ബഹുമാനപ്പെട്ട വികാരിയച്ചനെ അറിയിക്കുകയും, ദേവാലയ കമ്മിറ്റിയില്‍ ഈ ആഗ്രഹം തീരുമാനമാക്കി മാറ്റുകയുമാണുണ്ടായത്.
ഇടവകയിലെ ധാരാളം കുടുംബങ്ങളും മറ്റു പ്രദേശങ്ങളില്‍നിന്നുള്ള വിശുദ്ധന്റെ ഭക്തരും ചാപ്പല്‍ നിര്‍മാണം എത്രയും പെട്ടെന്ന് നടത്തുന്നതിനുള്ള സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുണ്െടന്ന് സംഘാടകര്‍ അറിയിച്ചു. ചാപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതിനായി അലക്സ് ഗ്രിസ്പിന്റെ നേതൃത്വത്തില്‍ രൂപകല്പന ചെയ്ത വെബ്സൈറ്റും നിലവില്‍ വന്നു.
പുതിയ ദേവാലയത്തിന്റെ കൂദാശകള്‍ ജൂലൈ 11നു നടക്കുമ്പോള്‍, ചാപ്പല്‍ നിര്‍മാണവും ധൃതഗതിയില്‍ നടത്തുന്നതിനു വിശുദ്ധ യൂദാശ്ശീഹായുടെ ഭക്തരില്‍നിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് 'ഫ്രണ്ട്സ് ഓഫ് സെന്റ് ജൂഡ്' പ്രത്യാശ പ്രകടിപ്പിച്ചു. ചാപ്പല്‍ നിര്‍മാണത്തിന്റെ സുഗമമായ നടത്തിപ്പിനു വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി മുഖ്യ സംഘാടകരായ ജോജോ ചിറയില്‍, ജയിംസ് പുതുമന എന്നിവര്‍ അറിയിച്ചു.
ചാപ്പല്‍ നിര്‍മ്മാണത്തിനു സഹകരിക്കാനാഗ്രിക്കുന്നവര് ബന്ധപ്പെടുക: ജോജോ ചിറയില്‍ (212 810 1093), ജയിംസ് പുതുമന (732 216 4783), തോമസ് ചെറിയാന് പടവില്‍ (ട്രസ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റി) 646 326 3708, മിനേഷ് ജോസഫ് (ട്രസ്റി) 201 978 9828, മേരിദാസന്‍ തോമസ് (ട്രസ്റി) 201 912 6451. വെബ്: ഷൌെേറലവൃെശിലിഷ.ീൃഴ
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം