ന്യൂയോര്‍ക്ക്: സ്റാറ്റന്‍ ഐലന്‍ഡിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കണ്വെന്ഷന് ഏപ്രില്‍ 25നു ശനിയാഴ്ച വൈകുന്നേരം 6.30-നു മാര്‍ത്തോമ്മ ചര്‍ച്ചില്‍വച്ച് നടത്തപ്പെടുന്നു. പ്രമുഖ വേദശാസ്ത്ര പണ്ഡിതനും സുവിശേഷകനുമായ ഫാ. അലക്സാണ്ടര്‍ ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തും. ആഹലശിൈഴ ീള വേല ഘീൃറുൃീ്ലൃയ 10:22 എന്നതാണ് ഈ വര്‍ഷത്തെ കണ്വന്ഷന് ചിന്താവിഷയം.
മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് ഭദ്രാസനത്തിലെ വൈദീകനായ റവ.ഫാദര്‍. അലക്സാണ്ടര്‍ വേദശാസ്ത്രത്തിലും ഫിലോസഫിയിലും മാസ്റര്‍ ബിരുദധാരിയാണ്. അമേരിക്കയിലങ്ങോളമിങ്ങോളം ബൈബിള്‍ കണ്‍വന്‍ഷനുകളിലും ഓണ്‍ലൈന്‍ വേദശുശ്രൂഷയിലും സജീവമായ അദ്ദേഹം തന്റെ ആത്മീയ ശുശ്രൂഷയോടൊപ്പം ഔദ്യോഗിക രംഗത്തും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയാണ്. സാമ്പത്തിക ബിസിനസ് മേഖലയിലെ ഉന്നത ബിരുദങ്ങളും ങആഅ, ങട, ഇഎഅ, എഞകഇട, ഇഞഢ, ഇആഢ, ങഅക എന്നിവ കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം യു.എസ് ഗവണ്മെന്റിന്റെ 'വൈഡ് പോളിസി' (ഛഏജ) വിഭാഗത്തില്‍ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി വാഷിംഗ്ടണില്‍ സേവനമനുഷ്ഠിച്ചുവരുന്നു.
അനുഗ്രഹീതമായ ഈ കണ്‍വന്‍ഷനിലേക്ക് ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് എക്യുമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് ഫാ. ചെറിയാന് മുണ്ടയ്ക്കലും ഇതര ഭാരവാഹികളും അറിയിച്ചു. ഫാ. അലക്സ് കെ. ജോയി നേതൃത്വം നല്കുന്ന എക്യുമെനിക്കല്‍ ക്വയര്‍ കണ്‍വന്‍ഷനില്‍ ഗാനശുശ്രൂഷ നിര്‍വഹിക്കുന്നതാണ്. ബ്ളെസ്സ്ഡ് കുഞ്ഞച്ചന് സീറോ മലബാര്‍ കാത്തലിക് മിഷന് (വികാരി.റവ.ഫാ. സിബി വെട്ടിയോലില്‍), മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് (റവ.ഫാ.അലക്സ് കെ.ജോയി), സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് (ഫാ. ടി.എ. തോമസ്) സിഎസ്ഐ കോണ്ഗ്രിഗേഷന് (ഫാ. ജേക്കബ് ഡേവിഡ്), മാര്‍ത്തോമാ ചര്‍ച്ച് സ്റാറ്റന്‍ ഐലന്‍ഡ്(റവ.മാത്യൂസ് ഏബ്രഹാം) സെന്റ്ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് (ഫാ. രാജന് പീറ്റര്‍), ഫാ.ഫൌെസ്റീനോ ക്വിന്റാനില്ല) താബോര്‍ മാര്‍ത്തോമ്മ ചര്‍ച്ച്( റവ. വൈ. ജോര്‍ജ്) എന്നീ എട്ടു ദേവാലയങ്ങളാണ് എക്യുമെനിക്കല്‍ കൌണ്‍സില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പ്രസിഡന്റ് റവ.ഫാ.ചെറിയാന് മുണ്ടയ്ക്കലിനൊപ്പം സഖറിയ തോമസ് (വൈസ് പ്രസിഡന്റ്) ഡോ. ജോണ്‍ കെ.തോമസ്(സെക്രട്ടറി), ക്യാപ്റ്റന്‍. രാജു ഫിലിപ്പ് (ട്രഷറര്‍), ടോം തോമസ്(ജോയിന്റ് സെക്രട്ടറി), പൊന്നച്ചന് ചാക്കോ, കോര കെ. കോര, ബിജു ചെറിയാന്, മാണി വര്‍ഗീസ്, വര്‍ഗീസ് എം. വര്‍ഗീസ്, ദേവസ്യാച്ചന് മാത്യു എന്നിവരുള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റി കണ്വന്ഷന് വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ചെറിയാന് മുണ്ടയ്ക്കല്‍ (പ്രസിഡന്റ്) 7185247407, സഖറിയ തോമസ്(വൈസ് പ്രസിഡന്റ്) 718 698 1775, ഡോ. ജോണ്‍ കെ. തോമസ്(സെക്രട്ടറി) 9179237149, ക്യാപ്റ്റന്‍.രാജു ഫിലിപ്പ് (ട്രഷറര്‍) 9178543818, ടോം വി. തോമസ്(ജോയന്റ് സെക്രട്ടറി) 7189838131
വിലാസം: ങമൃവീാേമ ഇവൌൃരവ ീള ടമേലിേ കഹെമിറ, 134 എമയലൃ ടഠ, ടമേലിേ കഹെമിറ, ചഥ. 10302 സമയവും, തീയതിയും: ശനിയാഴ്ച, ഏപ്രില്‍ 25ന് വൈകുന്നേരം 6.30 മുതല്‍ ഒമ്പതു വരെ. ബിജു ചെറിയാന് അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം