ജനസംസ്കൃതി ചര്‍ച്ച സംഘടിപ്പിക്കുന്നു
Thursday, April 23, 2015 8:17 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25ന് (ശനി) വൈകുന്നേരം 6.30നു കോണാട്ട് പ്ളേയ്സിലെ കേരള ക്ളബില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. 'മതവും സമൂഹവും സംസ്കാരവും' എന്ന വിഷയത്തില്‍ ഹമീദ് ചേന്ദമംഗലൂര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.

ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.