സാമ്പത്തിക വളര്‍ച്ച: ജര്‍മന്‍ സര്‍ക്കാര്‍ ശുഭാപ്തിവിശ്വാസത്തില്‍
Thursday, April 23, 2015 8:15 AM IST
ബര്‍ലിന്‍: ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ജര്‍മന്‍ സര്‍ക്കാര്‍ ശുഭാപ്തിവിശ്വാസത്തില്‍. രണ്ടു വര്‍ഷങ്ങളിലേക്കുമുള്ള വളര്‍ച്ചാ പ്രവചനം സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുകയാണ്.

1.8 ശതമാനമാണുരണ്ടു വര്‍ഷങ്ങളിലേക്കുമുള്ള പുതുക്കിയ വളര്‍ച്ചാ പ്രവചനം. ജര്‍മനി വളര്‍ച്ചയിലേക്കുള്ള ഉറച്ച പാതയില്‍ത്തന്നെയാണു നീങ്ങുന്നതെന്നു സാമ്പത്തിക മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍.

തൊഴില്‍ വിപണിയിലെ അനുകൂല മാറ്റങ്ങളാണ് ഇതിനു സഹായിച്ചിരിക്കുന്നത്. ഇതുവഴി ശരാശരി ശമ്പളത്തില്‍ വര്‍ധന വന്നു, തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഉപയോക്താക്കള്‍ക്കു പണം ചെലവാക്കാനുള്ള ശേഷി വര്‍ധിക്കുന്നതാണുസാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന നിദാനമായി കണക്കാക്കപ്പെടുന്നത്.

ഈ വര്‍ഷത്തേക്ക് 1.5 ശതമാനവും അടുത്ത വര്‍ഷത്തേക്ക് 1.6 ശതമാനവും വളര്‍ച്ച മാത്രമാണു നേരത്തേ പ്രവചിക്കപ്പെട്ടിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍