ഇന്ത്യ പാലസിനു സര്‍വീസ് പെര്‍ഫോമന്‍സ് അവാര്‍ഡ്
Thursday, April 23, 2015 6:58 AM IST
ദുബായി: 2014 ലെ മികച്ച സര്‍വീസ് പെര്‍ഫോമന്‍സ് ബ്രാന്‍ഡായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്സി ഗ്രൂപ്പിന്റെ ഫൈന്‍ ഡൈനിംഗ് റസ്ററന്റ് സംരംഭമായ ഇന്ത്യ പാലസിനെ ദുബായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് തെരഞ്ഞെടുത്തു.

യുഎഇ വൈസ് പ്രസിഡന്റും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എസ്എഫ്സി ഗ്രൂപ്പ് കോണ്‍സപ്റ്റ് ക്യൂസീന്‍ ഡയറക്ടര്‍ രോഹിത് മുരളിയ മുഹമ്മദ് ബിന്‍ റീഷ്ദ് അല്‍ മക്തും ഫൌണ്േടഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിജദ് അല്‍ മക്തൂമില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചു.

ആതുരസേവനരംഗത്ത് 23 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള പ്രസ്ഥാനമാണ് എസ്എഫ്സി ഗ്രൂപ്പ്. ഗുണമേന്മയും മികച്ച സേവനവും ഉപയോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഫാസ്റ് ഫുഡ് ബ്രാന്‍ഡായ എസ്എഫ്സി പ്ളസ്, അവന്യു ഹോട്ടല്‍ ദുബായി, എസ്എഫ്സിഎസ് കാറ്ററിംഗ് എന്നിവയാണ് ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംരംഭങ്ങള്‍.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള