മലയാള ചലച്ചിത്രം 'ദി അദര്‍ സൈഡിന്റെ' ചിത്രീകരണം പൂര്‍ത്തിയായി
Thursday, April 23, 2015 6:57 AM IST
അബുദാബി: വിയറ്റ്നാം പശ്ചാത്തലമാക്കി ഒരുങ്ങുന്ന പ്രഥമ മലയാള ചലച്ചിത്രം ദി അദര്‍ സൈഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. യൂണിലൂമിനയുടെ ബാനറില്‍ നാസിം മുഹമ്മദ് കഥയും സംവിധാനവും ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡെല്‍ഫിന്‍ ജോര്‍ജാണ്. ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തും.

കൊച്ചിയിലെ യൂണിലൂമിയ സ്റുഡയോയില്‍ പോസ്റ്പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിനു 22 മിനിട്ട് ദൈര്‍ഘ്യമുണ്ടാകും. വിയറ്റ്നാം സ്വദേശിയായ കാകോംഗ് സിനിമാട്ടോഗ്രാഫി നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ സഞ്ജയ് ജയപ്രകാശാണ്. വൈത്തീശ്വരന്‍ സംഗീതം നല്‍കുന്നു. സൌണ്ട് ഡിസൈനിംഗ് ഷെഫിന്‍ മായനും ഗ്രാഫിക്സ് റിജു രാധാകൃഷ്ണനും നിര്‍വഹിക്കുന്നു.

ഒരു ഫോട്ടോഗ്രാഫറുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രത്തില്‍ പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്. വിയറ്റ്നാമീസ് താരങ്ങളായ ഫാംവൂ ഹുഗോക്, ട്രാന്‍ ആന്‍ നാം ഫോംഗ്, മലയാളികളായ പ്രീത ജേക്കബ്, അപര്‍ണ വിനോദ്, അനുഗ്രഹ ഹരിശ്രി, അഞ്ജന വൈശാഖ് എന്നിവര്‍ക്കൊപ്പം നാസിം മുഹമ്മദും ചിത്രത്തില്‍ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള