മാഞ്ചസ്റര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിനു പുതിയ സാരഥികള്‍
Thursday, April 23, 2015 6:52 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ 2015-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഫാ. സിബി വാലയില്‍ (പ്രസിഡന്റ്), ഫാ. പീറ്റര്‍ കുര്യാക്കോസ് (വൈസ് പ്രസിഡന്റ്), ബിജോയ് ഏലിയാസ് (സെക്രട്ടറി), റെജി തോമസ് (ട്രസ്റി), സാജു പാപ്പച്ചന്‍ (ജോ. സെക്രട്ടറി) എന്നിവരേയും കമ്മിറ്റിഅംഗങ്ങളായ ജേക്കബ് കോശി, ജോബിന്‍ ജോര്‍ജ്, എല്‍ദോ കുര്യാക്കോസ്, ആഷന്‍ പോള്‍, ഷാജി ജോസഫ്, മഞ്ജു ജൂബി, എല്‍ദോ പൌലോസ്, ബിനു സ്കറിയ എന്നിവരെയും തെരഞ്ഞെടുത്തു.

ഏപ്രില്‍ 19ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ഇടവക വാര്‍ഷിക പൊതുയോഗത്തില്‍ ഇടവക വികാരി ഫാ. സിബി വാലയില്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ടും പൊതു വരവുചെലവു കണക്കുകളും അവതരിപ്പിച്ച് പൊതുയോഗത്തിന്റെ അംഗീകാരം നേടി. യോഗത്തില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കും വികാരി ഫാ. സിബി വാലയില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അലക്സ് ജോര്‍ജ്