നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: മാര്‍ നിക്കോളോവോസ്
Thursday, April 23, 2015 5:49 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ എല്ലന്‍വില്ലിലുള്ള ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി, യൂത്ത് കോണ്‍ഫറന്‍സിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള വിശേഷാല്‍ യോഗം ക്ളിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസിന്റെ അധ്യക്ഷതയില്‍ കൂടി. വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. രണ്ടരമാസം ബാക്കിനില്‍ക്കെ തന്നെ കോണ്‍ഫറന്‍സിനുള്ള എല്ലാ ഒരുക്കങ്ങളും ഏകദേശം പൂര്‍ത്തിയായതായി കമ്മിറ്റികള്‍ അറിയിച്ചു. മുപ്പതില്‍ താഴെ മുറികളേ ശേഷിക്കുന്നുള്ളൂ എന്നതാണു ഭാരവാഹികളെ വിഷമിപ്പിക്കുന്ന പ്രശ്നം.

കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ മാര്‍ നിക്കോളോവോസ് പ്രത്യേകം ശ്ളാഘിച്ചു. കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറര്‍ തോമസ് ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, സുവനീര്‍ ഫിനാന്‍സ് മാനേജര്‍ ഫിലിപ്പോസ് ഫിലിപ്പ്, ചീഫ് എഡിറ്റര്‍ ലിന്‍സി തോമസ്, പ്രോസഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സജി എം പോത്തന്‍, എന്റര്‍ടെയ്ന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ജാസ്മിന്‍ ഉമ്മന്‍, സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ രാജു സി പറമ്പില്‍ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസാരിച്ചു.

ഭദ്രാസനസെക്രട്ടറി ഫാ. എം.കെ. കുര്യാക്കോസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം പോള്‍ കറുകപ്പള്ളില്‍, ഡയോസിഷന്‍ കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ്, കോണ്‍ഫറന്‍സ് സെക്യൂരിറ്റി ചീഫ് മനു ജോര്‍ജ്, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് തുമ്പയില്‍, സുവനീര്‍ കമ്മിറ്റി അംഗങ്ങളായ എബി കുര്യാക്കോസ്, മാത്യു വര്‍ഗീസ്, രാജന്‍ പടിയറ, സൂസന്‍ തോമസ് തുടങ്ങി ധാരാളം അംഗങ്ങള്‍ പങ്കെടുത്തു.

സമ്മേളനത്തിനെത്തിയ മെത്രാപ്പോലീത്തയ്ക്കും സംഘത്തിനും വമ്പിച്ച വരവേല്‍പ്പാണ് ഇടവക നല്‍കിയത്. വികാരി ഫാ. ഷിനോജ് തോമസും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നൊരുക്കിയ സത്കാരം ഹൃദ്യമായി. സെക്രട്ടറി ഡോ. ജോളി തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഫിലിപ്പോസ് ഫിലിപ്പ്