മെല്‍ബണില്‍ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 19ന്
Wednesday, April 22, 2015 8:11 AM IST
മെല്‍ബണ്‍: അദ്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി പള്ളിയില്‍ ജൂണ്‍ 19ന് (വെള്ളി) ആഘോഷിക്കുന്നു.

തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ നൊവേനയും ദിവ്യബലിയും ജപമാലയും എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.30 മുതല്‍ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് അഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും തുടര്‍ന്ന് പാദുവായില്‍നിന്നു കൊണ്ടുവന്ന, വിശുദ്ധന്റെ തിരുശേഷിപ്പും വഹിച്ചുകൊണ്ടു ദേവാലയം ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും.

തിരുനാളിലും നൊവേനയിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. വര്‍ഗീസ് കാട്ടിക്കാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍