ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയിലെ ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫിന് ആവേശോജ്വല പ്രതികരണം
Wednesday, April 22, 2015 7:00 AM IST
ലിന്‍ഡന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ എല്ലന്‍വില്ലിലുള്ള ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫിനും സുവനീര്‍ പ്രസിദ്ധീകരണത്തിനും ആവേശോജ്വലമായ പിന്തുണ നല്‍കി ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവക മാതൃകയായി.

ഇടവകയിലേക്കു പ്രത്യേക ക്ഷണിതാക്കളായെത്തിയ ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് ഭാരവാഹികളെ ഇടവക വികാരി ഫാ. സണ്ണി ജോസഫ് സ്വാഗതം ചെയ്തു.

ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്, സുവനീര്‍ ഫിനാന്‍സ് മാനേജരും ഡയോസിഷന്‍ കൌണ്‍സില്‍ അംഗവുമായ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. കോണ്‍ഫറന്‍സിന്റെ പ്രസക്തിയെപ്പറ്റിയും രണ്ടാം തലമുറ ഈ സംരംഭങ്ങളുടെ നേതൃത്വം ഏറ്റെടുത്തു നടത്തുന്നതിനെപറ്റിയും മാര്‍ നിക്കോളോവോസ് ആമുഖപ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇടവകയുടെ മുന്‍വികാരി റവ. സി.എം. കോര്‍ എപ്പിസ്കോപ്പയുടെ സാന്നിധ്യം പരിപാടികള്‍ക്ക് അനുഗ്രഹമായി.

വികാരി ഫാ. സണ്ണി ജോസഫ് ഇടവക മെത്രാപ്പോലീത്തയെ ഏല്‍പ്പിച്ച ഇടവകയുടെ ആദ്യരജിസ്ട്രേഷന്‍ മെത്രാപ്പോലീത്ത, കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ജോളി തോമസിനു കൈമാറി. ഇടവകയുടെ മുന്‍ ട്രസ്റി ജയിംസ് നൈനാന്‍ രജിസ്ട്രേഷനും ഇടവക ട്രസ്റി അനീഷ് ചെറിയാന്‍ ഇടവകയുടെ കോംപ്ളിമെന്റ്സും മെത്രാപോലീത്തയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് അലക്സ് ജോണ്‍, മിത്രാസ് രാജന്‍ ചീരന്‍, ഷാജി വില്‍സണ്‍ എന്നിവരും തങ്ങളുടെ കോംപ്ളിമെന്റ്സ് മെത്രാപ്പോലീത്തായ്ക്കു നല്‍കി. ഇടവക ജനങ്ങളില്‍നിന്നു വന്‍ പ്രതികരണമാണു കിക്ക് ഓഫിന് ലഭിച്ചത്.

ട്രഷറര്‍ തോമസ് ജോര്‍ജ്, ജോ. ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, രജിസ്ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാറ രാജന്‍, പ്രോസഷന്‍ കോഓര്‍ഡിനേറ്റര്‍ സജി എം. പോത്തന്‍, മാനേജിംഗ് കമ്മിറ്റി അംഗം പോള്‍ കറുകപ്പിള്ളില്‍, സുവനീര്‍ കമ്മിറ്റി അംഗങ്ങളായ ആനി ലിബു, സൂസന്‍ തോമസ്, മാത്യു വര്‍ഗീസ്, എബി കുര്യാക്കോസ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍