കല കുവൈറ്റ് ഫര്‍വാനിയയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Wednesday, April 22, 2015 6:59 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) ഫര്‍വാനിയ യൂണിറ്റിന്റെയും സാമൂഹ്യവിഭാഗത്തിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ഷംസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, ട്രഷറര്‍ അനില്‍ കൂക്കിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യൂണിറ്റ് കണ്‍വീനര്‍ കെ.വി. നിസാര്‍ സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും പ്രകാശിപ്പിച്ചു.

പരിശോധനയ്ക്കു ഡോ. ആനന്ദ്, കലയുടെ പാരാമെഡിക്കല്‍ ടീം അംഗങ്ങളായ ജൈസണ്‍ മാത്യു, സഹീല്‍, അജ്മല്‍, സോബിന്‍, ടി.പി. പത്മനാഭന്‍, ഷാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ അബാസിയ മേഖല സെക്രട്ടറി സി.കെ. നൌഷാദ്, സാമൂഹ്യ വിഭാഗം സെക്രട്ടറി മൈക്കല്‍ ജോണ്‍സന്‍, യു.പി. വിജീഷ്, നിസാര്‍, ഷംസു എന്നിവര്‍ കൈമാറി.

ക്യാമ്പ് നടത്തിപ്പിന് ജനാര്‍ദനന്‍, പി.എന്‍. പത്മനാഭന്‍, അജയന്‍, രാജീവന്‍, ഗോപാലകൃഷ്ണന്‍, പ്രജിത്ത്, വിനീഷ്, വിജയന്‍, സുകേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍