ന്യൂജേഴ്സി: തികച്ചും വ്യത്യസ്തമായ രൂപഭാവങ്ങളോടും സാങ്കേതിക വൈഭവത്തോടെയുമാണ് 17 ആര്ട്ടിസ്റുകളുമായി ഇത്തവണ താന്‍ എത്തിയിരിക്കുന്നതെന്ന് പത്മശ്രീ ശോഭന പറഞ്ഞു.
ഗുരു ബീനാ മേനോന് നേതൃത്വം നല്കുന്ന കലാശ്രീ ഓഫ് ആര്‍ട്സിന്റെ പാഴ്സിപ്പനിയിലെ ഡാന്‍സ് സ്കൂളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ശോഭന.
ശ്രീകൃഷ്ണന്റെ ജീവിതപന്ഥാവിലെ കണ്ണഞ്ചിപ്പിക്കുന്ന ഏടുകള്‍ കോര്‍ത്തിണക്കിയ സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന കൃഷ്ണ മ്യൂസിക്കല്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറ്റം പ്രമാണിച്ചായിരുന്നു പ്രസ് കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടിയിരുന്നത്. സ്റേജില്‍ മായക്കാഴ്ചകളാണ് ഒരുങ്ങുന്നതെന്ന് ശോഭന പറഞ്ഞു. മഥുരാപുരിയും വൃന്ദാപനവും കുരുക്ഷേത്രവുമൊക്കെ സ്റേജില്‍ ഒരുക്കുന്നുണ്ട്. പരിമിതികള്‍ ഉണ്െടങ്കിലും രംഗസജ്ജീകരണങ്ങള്‍ ബ്രോഡ്വേ ഷോയോടൊപ്പം വരണമെന്നാണ് ആഗ്രഹം. ശ്രീകൃഷ്ണന്റെ ചരിത്രം ഇന്ത്യന്‍ ഭാഷകളില്‍ മുമ്പ് എത്തിയിട്ടുണ്െടങ്കിലും ഇംഗ്ളീഷിലെ ആദ്യ നൃത്തസംഗീത നാടകമാണ് 'കൃഷ്ണ'. കര്‍ണാട്ടിക്ക് ക്ളാസിക്കല്‍ സംഗീതത്തോടൊപ്പം ഹിന്ദിയും മലയാളവും ഇടകലര്‍ന്ന് പശ്ചാത്തല സംഗീതമാണ് കൃഷ്ണയില്‍ ലയിപ്പിച്ചിരിക്കുന്നത്. ലോക പ്രശസ്ത സംഗീതജ്ഞന് എ.ആര്. റഹ്മാന് സംഗീതം നല്കിയ ഗാനങ്ങളാണ് കൃഷ്ണയില്‍. ഓസ്കര് അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണു ശബ്ദ മിശ്രണം നടത്തിയിരിക്കുന്നത്.
പ്രശസ്തരും പ്രഗല്ഭരുമായ ശബാനാ ആസ്മി, നന്ദിതാ ദാസ്, കൊങ്കണാ സെന്‍, മിലിക് സോമന്, രാധിക തമിഴ് നടന്മാരായ സൂര്യ, പ്രഭൂ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയിരിക്കുന്നു. ആര്‍ട്ട് ഡിസൈന്‍ രാജീവിന്റേതാണ്. കോറിയോഗ്രാഫിയും സംവിധാനവും ശോഭന തന്നെ. നാലു വര്‍ഷങ്ങളായി കേരള മുള്‍പ്പടെ ഇന്ത്യയിലും ലോകത്തിന്റെ പലഭാഗങ്ങളിലുമായി 60 സ്റേജുകള്‍ കയറിയിറങ്ങി. അമ്പതാം സ്റേജും അറുപതാം സ്റേജും ഗുരുവായൂരിലായിരുന്നു. നൂറാമത് ഷോ ഉഡുപ്പിയിലാണ്. അമേരിക്കയില്‍ ലൊഡായി (ന്യൂജേഴ്സി), മോണ്ട് ഗോമറി (ന്യൂജേഴ്സി), ഫഷിംഗ് (ന്യൂയോര്‍ക്ക്), ബോസ്റണ്‍ വാഷിംഗ്ടണ്‍ ഡിസി, ഫിലഡല്‍ഫിയ, ഡിട്രോയിറ്റ്, കൊളംബസ് (ഒഹായോ), സെന്റ് ലൂയിസ്, ലിറ്റില്‍ റോക്ക്, ഫീനിക്സ്, ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്കോ, ഒര്‍ലാന്റോ, ടാമ്പാ, മയാമി, ഹൂസ്റണ്‍, ഡാളസ്, ഓസ്റിന്‍ എന്നിവിടങ്ങിലാണു സ്റേജ് ഷോ അരങ്ങേറുന്നത്.
ഫ്രീഡിയ എന്റര്‍ ടെയിന്റ്മെന്റാണ് നാഷണല്‍ പ്രമോട്ടര്‍. ഡയസ് ദാമോദര്‍, ഡോ. ഫ്രീമു വര്‍ഗീസ്, ഷൈജൂ എന്നിവരുള്‍പ്പെടെയുളള ഒരു ടീം ഫ്രീസിലയില് പ്രവര്‍ത്തിക്കുന്നു. എം.ജി. ശ്രീകുമാര്‍-ചിത്ര ടീമിന്റെ പ്രോഗ്രാം കഴിഞ്ഞ വര്‍ഷം അമേരിക്കയിലുടനീളം വിജയകരമായി നടത്തിയ ടീമാണു ഫ്രീഡിയായുടേത്. ന്യൂജേഴ്സി ന്യുയോര്‍ക്ക് ഏരിയായിലെ പ്രോഗ്രാമുകള്‍ക്കു കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ ബീനാ മേനോനും കലാകാരികളും സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഗുരു ചിത്രാ വിശ്വേശ്വരനോടും കടപ്പാടുണ്ട്. മഗ്ദലന മറിയയില്‍ കഥയുമായി ബന്ധപ്പെട്ട ഒരു നൃത്തശില്പം മനസിലുണ്ട്.
ന്യുയോര്‍ക്ക്, ന്യൂജേഴ്സി ഏരിയായിലെ മലയാള മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി മാധ്യമ പ്രവര്‍ത്തകരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ഗുരു ബീനാ മേനോന് സ്വാഗതവും ഫ്രീഡിയ ഡയസ് ദാമോദര്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍