യുക്മ നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
Wednesday, April 22, 2015 6:58 AM IST
ഓക്സ്ഫോഡ്: യുക്മ കായികമത്സരങ്ങളുടെ ഭാഗമായ യുക്മ ചലഞ്ചര്‍ കപ്പിനായുള്ള മൂന്നാമത് ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന് ഓക്സ്ഫോഡില്‍ നടക്കും.

യുക്മയുടെ സൌത്ത് വെസ്റ് റീജണ്‍ മെംബര്‍ അസോസിയേഷന്‍ ഓക്സ്മസിന്റെ ആഭിമുഖ്യത്തിലാണു ടൂര്‍ണമെന്റ്.

യുക്മ സൌത്ത് വെസ്റ് റീജണ്‍ കരുത്തുറ്റ അംഗം ഒക്സ്മാസ് പത്തു വര്‍ഷം പിന്നിടുമ്പോള്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത യുക്മയുടെ പ്രാഥമിക അംഗ സംഘടനകളിലൊന്നാണ്. പത്താം വാര്‍ഷികത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ യുക്മ തുടങ്ങിവച്ച നിരവധി പരിപാടികള്‍ യുകെ മലയാളികള്‍ ഏറ്റെടുത്തു മലയാളി ജീവിതത്തിലെ സജീവ മാതൃകകള്‍ ആയി മാറിയിട്ടുണ്ട്. അസോസിയേഷനുകള്‍ ഒരുമിച്ചും സൌഹൃദ കൂട്ടായ്മകള്‍ ചേര്‍ന്നും നിരവധി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി വരുന്നു.

യുക്മ ചലഞ്ചര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വര്‍ഷവും കായിക പരിപാടികളുടെ തുടക്കം എന്ന നിലയില്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റികഴിഞ്ഞു. ഓക്സ്ഫോര്‍ഡ് സെന്റ് ഗ്രിഗോറി കാത്തോലിക് സ്കൂളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ടൂര്‍ണമെന്റ്. ആദ്യം രജിസ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്കായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

ഒന്നു മുതല്‍ നാലു സ്ഥാനംവരെ കരസ്ഥമാക്കുന്ന ടീമുകള്‍ക്കു ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 501 പൌണ്ടും ചാമ്പ്യന്‍സ് ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 351 പൌണ്ടും ഫസ്റ് റണ്ണര്‍ അപ്പ് ട്രോഫിയും സമ്മാനിക്കും. മൂന്നും നാലും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 201 പൌണ്ടും സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫിയും, 101 പൌണ്ടും തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും ലഭിക്കും. വിജയികളാകുന്ന ടീമിലെ രണ്ടു കളിക്കാര്‍ക്കും ട്രോഫികള്‍ ലഭിക്കും.

മുപ്പതു പൌണ്ട് ആണു രജിസ്ട്രേഷന്‍ ഫീസ്. മേയ് 20 നുമുമ്പ് രജിസ്റര്‍ ചെയ്യണമെന്ന് യുക്മ ദേശിയ സമിതി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ടിറ്റോ തോമസ് 07723956930, തോമസ് മാറാട്ടുകളം 07828126981.

ടൂര്‍ണമെന്റ് നടക്കുന്ന വിലാസം: ട ഏൃലഴ്യീൃ വേല ഏൃലമ ഇമവീേഹശര ടരവീീഹ, ഇൃശരസല ഞീമറ ഛഃളീൃറ ഛത4 3ഉഞ.