റവ. പി.എസ്. തോമസ് അച്ചനു യാത്രയയപ്പ് നല്കി
Wednesday, April 22, 2015 5:22 AM IST
അറ്റ്ലാന്റ: മാര്‍ത്തോമ ഇടവകയില്‍നിന്നു കേരളത്തിലേക്കു സ്ഥലം മാറി പോകുന്ന റവ. പി.എസ് തോമസ് അച്ചനും ഭാര്യ കുസുമം തോമസിനും അറ്റ്ലാന്റയിലുളള വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ വൈദീകസംഘം സമുചിതമായ യാത്രയയപ്പ് നല്കി. ഫാ. ജോര്‍ജ് ദാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിഗില്‍ സെക്രട്ടറി ഫാ. സാം രാജു, ഫാ. മാത്യു കോശി, റവ. സ്കറിയ വര്‍ഗീസ്, ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.