കോട്ടയം ക്ളബിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റര്‍-വിഷു ആഘോഷങ്ങളും നടത്തി
Wednesday, April 22, 2015 5:21 AM IST
ഹൂസ്റണ്‍: കോട്ടയം ക്ളബിന്റെ 2015-ലെ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി ഗെറ്റുഗദറും, ഈസ്റര്‍- വിഷു ആഘോഷങ്ങളും സംയുക്തമായി സമുചിതമായി നടത്തപ്പെട്ടു. ഏപ്രില്‍ 19നു (ഞായറാഴ്ച) വൈകുന്നേരം ആറിനു സ്റാഫോര്‍ഡ് സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസിനു മുന്നില്‍ വിവിധ പരിപാടികളോടെയായിരുന്നു പരിപാടികള്‍ അരങ്ങേറിയത്.

ഫാ. ചാക്കോ പുതുമനയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ പരിപാടിയില്‍ ഡോ, സബീന ചെറിയാന്‍ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു. തുടര്‍ന്നു പ്രസിഡന്റ് എസ്.കെ. ചെറിയാന്‍ എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം സ്വാഗതം പറയുകയുണ്ടായി. 2015ല്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റു പരിപാടികളെക്കുറിച്ചും, കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തുകൊണ്ടു സംഘടന വിപുലീകരിക്കുന്നതിനെക്കുറിച്ചും ആമുഖമായി പറഞ്ഞു. അതിനുശേഷം മുന്‍ പ്രസിഡന്റുമാരും 2015ലെ ഭാരവാഹികളും ചേര്‍ന്നു ഭദ്രദീപം കൊളുത്തി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കോട്ടയം ക്ളബിലെ അംഗങ്ങളായ ആന്‍ഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, ജോണ്‍സണ്‍ തെങ്ങുംപ്ളാക്കല്‍, വിശാല്‍ ഏബ്രഹാം, ലക്ഷ്മി പീറ്റര്‍, എവലിന്‍ മാത്യു, ലിഷാ മാത്യു, കൊച്ചുകുട്ടികളായ കെസിയ മേരി പാറയില്‍, ക്രിസ്റീന്‍ റൊണാള്‍ഡ്, എവലിന്‍ റൊണാള്‍ഡ്, ഹോളി ബീറ്റ്സിലെ ഗായകനായ ജോസ് എന്നിവരുടെ ഗാനങ്ങളും കുര്യന്‍ പന്നപ്പാറ, ജോര്‍ജ് ജോണ്‍ എന്നിവരുടെ കോമഡി സ്കിറ്റും പരിപാടിയില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസ് ജോണ്‍ തെങ്ങുംപ്ളാക്കലായിരുന്നു എംസി ന്യൂ ഇന്ത്യ ഗ്രോസേഴ്സ് സ്പോണ്‍സര്‍ ചെയ്ത ഡോര്‍ പ്രൈസ് വിജയി കെസിയ മേരി പാറയിലിനു ഫാ. ചാക്കോ പുതുമന സമ്മാനം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സംഘടനയിലെ അംഗങ്ങള്‍ സമാഹരിച്ച തുക കോട്ടയം നവജീവന്‍ ട്രസ്റിനു നല്‍കുന്നതിനായി പ്രസിഡന്റ് എസ്.കെ. ചെറിയാനെ ഏല്‍പിക്കുകയുണ്ടായി. അദ്ദേഹം കോട്ടയത്തെത്തി ആ തുക നവജീവന്‍ ട്രസ്റിനു കൈമാറും. സെക്രട്ടറി മോന്‍സി കുര്യാക്കോസ് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

കോട്ടയം ജില്ലയില്‍നിന്നുള്ള ഹൂസ്റണിലും സമീപപ്രദേശത്തുമുള്ള ധാരാളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. എസ്.കെ. ചെറിയാന്‍, ജോസ് ജോണ്‍ തെങ്ങുംപ്ളാക്കല്‍, മോന്‍സി കുര്യാക്കോസ്, ആന്‍ഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, ഷാജി കാലായില്‍പറമ്പില്‍, ബിബിന്‍ കൊടുവത്ത്, തോമസ് വര്‍ഗീസ്, ബിബി പാറയില്‍, മാത്യു പന്നപ്പാറ, കുര്യന്‍ പന്നപ്പാറ, അജി കോര എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. കോട്ടയം ക്ളബ് പിആര്‍ഒ ഷാജി കാലായില്‍പ്പറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം