ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഈസ്റര്‍-വിഷു ആഘോഷം വര്‍ണാഭമായി
Tuesday, April 21, 2015 8:14 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈ വര്‍ഷത്തെ ഈസ്റര്‍, വിഷു ആഘോഷം വര്‍ണാഭമായി. ഏപ്രില്‍ 11 ന്(ശനി) വൈകുന്നേരം 4.30ന് ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൌൈ നിഡായിലാണു പരിപാടികള്‍ അരങ്ങേറിയത്.

പ്രാര്‍ഥനാഗീതത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി.സമാജം പ്രസിഡന്റ് ബോബി ജോസഫ് സ്വാഗതം ആശംസിച്ചതിനൊപ്പം സമാജത്തിന്റെ ആഘോഷങ്ങളില്‍ എന്നും സഹകരിക്കുന്ന മലയാളി സമൂഹത്തിന്റെ സന്മനസിനെ പ്രശംസിച്ചു.

ആഘോഷത്തില്‍ വിശിഷ്ടാതിഥികളായെത്തിയ രാംകുമാര്‍ വിജയന്‍ (അസിസ്റന്റ് ഡയറക്ടര്‍ ഇന്ത്യ ടൂറിസം ഫ്രാങ്ക്ഫര്‍ട്ട്), കെ.കെ. നാരായണസ്വാമി, ഫാ.ദേവദാസ് പോള്‍, ഫാ. സേവ്യര്‍ മാണിക്കത്താന്‍, മനോജ്കുമാര്‍ സിന്‍ഹ (സീനിയര്‍ വൈസ് പ്രസിഡന്റ് സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫ്രാങ്ക്ഫര്‍ട്ട്), വിശാല്‍ജീത് സിംഗ് (അസിസ്റന്റ് വൈസ് പ്രസിഡന്റ്, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫ്രാങ്ക്ഫര്‍ട്ട്) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. രാംകുമാര്‍ വിജയന്‍ ഉദ്ഘാടന പ്രസംഗം നടത്തി.

കലാപരിപാടികള്‍ക്കിടയില്‍ കെ.കെ. നാരായണസ്വാമി, ഫാ.ദേവദാസ് പോള്‍, ഫാ.സേവ്യര്‍ മാണിക്കത്താന്‍ എന്നിവര്‍ ഈസ്ററിന്റെയും വിഷുവിന്റെയും പ്രാമുഖ്യത്തെ പരാമര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.

കേരള സമാജം മലയാളം സ്കൂള്‍ കുട്ടികളും ഫ്രാങ്ക്ഫര്‍ട്ടിലെയും പ്രാന്ത പ്രദേശങ്ങളിലെയും കലാകാരികളും കലാകാരന്മാരും ഒരുക്കിയ ഈസ്റര്‍ അവതരണം, വിഷു ഡാന്‍സ്, ഗാനാലാപനം, ശാസ്ത്രീയ നൃത്തങ്ങള്‍, സംഘനൃത്തം, സിനിമാറ്റിക് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, ഹാസ്യാവിഷ്കാരം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മോടികൂട്ടി. തംബോലയുടെ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സമാജം ജനറല്‍ സെക്രട്ടറി കോശി മാത്യു നന്ദി പറഞ്ഞു. ജോണ്‍ ജോസഫ്, മെറിന്‍ ജോണ്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. ഇടവേളയില്‍ അത്താഴവിരുന്നും വിളമ്പി. ദേശീയഗാനത്തോടുകൂടി പരിപാടികള്‍ സമാപിച്ചു.