എയര്‍ ഇന്ത്യ വിമാന സര്‍വീസ് കൊച്ചിയിലേക്ക് നീട്ടണം
Tuesday, April 21, 2015 8:12 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മലയാളികളുടെ യാത്രാക്ളേശം പരിഹരിക്കുന്നതിന്റെ ഭാഗമായി മെല്‍ബണില്‍നിന്നും ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് കൊച്ചിയിലേക്ക് നീട്ടണമെന്ന് മുന്‍ മന്ത്രിയും എറണാകുളം എംപിയുമായ പ്രഫ. കെ.വി. തോമസിന് മെല്‍ബണിലെ വിവിധ മലയാളി സംഘടനാ നേതാക്കള്‍ നിവേദനം നല്‍കി.

മെല്‍ബണിലെത്തിയ കെ.വി. തോമസിന് ഒഐസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെല്‍ബണിലെ ഡാന്റിനോംഗിലെ റസ്ററന്റില്‍ സ്വീകരണം നല്‍കി. സീറോ മലബാര്‍ മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിനെ ഒഐസിസി നേതാക്കന്മാരായ ബിജു സ്കറിയ, ജോസപ് പീറ്റര്‍, ഹൈനസ് ബിനോയി, ഷിജു വര്‍ഗീസ്, ജിതേഷ് കണ്ണൂര്‍, അരുണ്‍ പാലക്കലാടി എന്നിവര്‍ക്കൊപ്പം സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. വൈദികരും അത്മായ പ്രതിനിധികളും ട്രസ്റിമാരും ഫ്രഫ. കെ.വി. തോമസിനെ അരമനയില്‍ സ്വീകരിച്ചു. തുടര്‍ന്നു മലയാളി അസോസിയേഷന്റെ സീനിയര്‍ സിറ്റിസണ്‍ വിംഗിന്റെ ഈസ്റര്‍-വിഷു ആഘോഷങ്ങളില്‍ പങ്കെടുത്തു. ഹിറ്റലര്‍ ഡേവിഡ്, തിരുവല്ലം ഭാസി എന്നിവര്‍ കെ.വി. തോമസിനെ സ്വീകരിച്ചു. മെല്‍ബണിലെ വിവിധ മലയാളി സംഘടനാ നേതാക്കള്‍ നല്‍കിയ നിവേദനം പരിശോധിച്ച് എയര്‍ ഇന്ത്യ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്ത് വേണ്ടത് ചെയ്യാമെന്ന് കെ.വി. തോമസ് ഉറപ്പുനല്‍കി.

ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ, വിക്ടോറിയ കമ്മിറ്റി പ്രസിഡന്റ് ജോസഫ് പീറ്റര്‍, ഹൈനസ് ബിനോയ്, ജിതേഷ് കണ്ണൂര്‍, അരുണ്‍ പാലക്കലോടി, ജസ്റിന്‍ ജെയിംസ്, സോബന്‍ തോമസ് പൂഴിക്കുന്നേല്‍, ഷിജു വര്‍ഗീസ്, മാര്‍ട്ടിന്‍ ഉറുമീസ്, മെല്‍ബണിലെ ലിബറല്‍ പാര്‍ട്ടി നേതാവ് ജോര്‍ജ് വര്‍ഗീസ്, പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍, ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ സെക്രട്ടറി സെബാസ്റ്യന്‍ ജയ്ക്കബ്, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രസിഡന്റ് തോമസ് വാതപ്പള്ളി, സെക്രട്ടറി സജി മുണ്ടയ്ക്കന്‍, മുന്‍ പ്രസിഡന്റ് വര്‍ഗീസ് പൈനാടത്ത് എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.