അല്‍കോബാര്‍: ഒരുമയുടെ പ്രവാസോത്സവം ഫ്രട്ടേണിറ്റി ഫെസ്റ് 2015 ന്റെ ഭാഗമായി ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം അല്‍കോബാര്‍ ഏരിയ സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ അല്റാബിഅ ദമാമിനെ തോല്‍പ്പിച്ച് ദാസ് സ്റാര്‍സ് അല്‍ ഖോബാര്‍ ജേതാക്കളായി.
കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരം കായിക പ്രേമികളെ അത്യന്തം ആവേശം കൊള്ളിച്ചു. കെഎഫ്യുപിഎം ലക്ചര്‍ ഡോ. അബ്ദുള്‍ സലാം ജേതാക്കള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി സാമൂഹ്യ പ്രവര്ത്തകന് നജീബ് എരഞ്ഞിക്കല്‍ സമ്മാനിച്ചു. ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി അംഗം അബ്ദുള്‍ ലത്തീഫ് കരുനാഗപ്പള്ളി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റേറ്റ് കമ്മിറ്റി വൈസ്പ്രസിഡന്റ് അബ്ദുള്‍ റഷീദ് പുന്നപ്ര, മുബാറക് പൊയില്‍തൊടി, അബ്ദുള്‍ റഹീം വടകര, അമീന് മാസ്റര്‍ പുത്തനത്താണി തുടങ്ങിയവര്‍ സംബന്ധിച്ചു.
അലിയാര് കോതമംഗലം, മൊയീനുദ്ദീന്‍ വല്ലപ്പുഴ, യാസര്‍ വള്ളിക്കുന്ന്, അഷ്റഫ് മേപ്പയൂര്‍, അഹമ്മദ് കബീര്‍, ഷരീഫ് കോട്ടയം, മന്‍സൂര്‍ പൊന്നാനി, മുജീബ് കാവനൂര്‍, ഉബൈദ് പൊന്നാനി, ഷബീര്‍ പെരുമ്പിലാവ്, ഷാജഹാന് തിരുവനന്തപുരം എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം