ഭാരതത്തിന്റെ വൈവിധ്യം ഏതെങ്കിലും പ്രത്യേക മതത്തിന്റെ പൈതൃകമല്ല: വി.എസ്. സുനില്‍ കുമാര്‍
Tuesday, April 21, 2015 7:01 AM IST
കുവൈറ്റ് : ഭാരതത്തിന്റെ വൈവിധ്യം ഏതെങ്കിലും പ്രത്യേക മതത്തിന്റെ പൈതൃകമായി കൊട്ടിഘോഷിക്കേണ്ടതല്ലെന്നും വ്യത്യസ്ത സംസ്കാരങ്ങള്‍ ഉള്‍ച്ചേര്‍ന്നുവന്ന പാരമ്പര്യമാണെന്നും വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എ.

ഭാരതത്തില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന സൌഹാര്‍ദ്ദാന്തരീക്ഷത്തിനു തടസം വന്നാല്‍ ഭാരതം ചിന്നിചിതറിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

റിസാല സ്റഡി സര്‍ക്കിള്‍ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവവികസന സഭയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സുനില്‍കുമാര്‍. ഐസിഎഫ് പ്രസിഡന്റ് അബ്ദുള്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ വി.പി.എം. ഫൈസി വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ആര്‍എസ്സി ജിസിസി കണ്‍വീനര്‍ ടി.എ.അലി അക്ബര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. ഗോപകുമാര്‍, അബ്ദുള്ള വടകര, ഷുകൂര്‍ കൈപ്പുറം പ്രസംഗിച്ചു. സയിദ് അബ്ദുറഹ്മാന്‍ ബാഫഖി, സയിദ് ഹബീബ് ബുഖാരി, അഹ്മദ് കെ. മാണിയൂര്‍, ആബിദ്, ഐ ബ്ളാക്, സി.ടി.എ ലത്തീഫ്, മലബാര്‍ അഫ്സല്‍ ഖാന്‍, ഹബീബ്കോയ എന്നിവര്‍ സംബന്ധിച്ചു. സാദിഖ് കൊയിലാണ്ടി സ്വാഗതവും റഫീഖ് കൊച്ചനൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍