സന്ദര്‍ലാന്‍ഡ് മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ ഈസ്റര്‍ സംഗമം ഭക്തി സാന്ദ്രമായി
Tuesday, April 21, 2015 6:59 AM IST
സന്ദര്‍ലാന്‍ഡ്: സന്ദര്‍ലാന്‍ഡ് മലയാളി കാത്തലിക് കമ്യുണിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റര്‍ സംഗമം ഏപ്രില്‍ 18ന് ആഘോഷമായ ദിവ്യബലിയോടെ രാവിലെ 11നു തുടക്കമായി.

ഈസ്റര്‍ ലഞ്ചിനുശേഷം കാത്തലിക് കമ്യുണിറ്റി അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഈസ്റര്‍സന്ദേശവും പരിപാടികള്‍ക്കു മാറ്റുകൂട്ടി. സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. മൈക്കിളിന്റെ സാന്നിധ്യവും സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വവും അംഗങ്ങള്‍ തയാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണവും പരിപാടികളുടെ പ്രത്യേകതയായിരുന്നു.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്