കെകെഐസി ഫൈന്‍ ആര്‍ട്സ് ഡേ സംഘടിപ്പിച്ചു
Tuesday, April 21, 2015 6:58 AM IST
അബാസിയ: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വകുപ്പിന്റെ കീഴില്‍ അബാസിയ കമ്യൂണിറ്റി ഹാളില്‍ ആര്ട്സ് പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടിയില്‍ പ്രസംഗം, ഇന്‍സ്റന്റ് സ്പീച്ച്, ഇസ്ലാമിക ഗാനം, ഖുര്‍ആന്‍ പാരായണം, മോഡല്‍ ഖുതുബ, ബാങ്ക് വിളി, ക്വിസ്, ഹിഫ്ദ് തുടങ്ങി വിവിധ മത്സരങ്ങള്‍ നടത്തി. ഹസാവി യൂണിറ്റ് ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. അബൂഹലീഫ യൂണിറ്റ് രണ്ടാം സ്ഥാനവും ഖുര്‍ത്വുബ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. 

പ്രസംഗ മത്സരത്തില്‍ അസ്ലം ആലപ്പുഴ (ഹസാവി) ഒന്നാം സ്ഥാനവും നിഷാദ് ജഹറ രണ്ടാം സ്ഥാനവും ഷമീര്‍ ഈരാറ്റുപേട്ട (സാല്‍മിയ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്‍സ്റന്റ് സ്പീച്ച്  മുജീബ് ഹവല്ലി, ടി. അബ്ദുള്‍ സലാം (അബൂഹലീഫ), എന്‍.കെ. അബ്ദുള്‍ സലാം (അബാസിയ ഈസ്റ്) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ഇസ്ലാമിക ഗാന മത്സരത്തില്‍ ടി. അബ്ദുള്‍ സലാം ഒന്നാം സ്ഥാനവും കെ.സി. അബ്ദുള്‍ മജീദ് ഫര്‍വാനിയ രണ്ടാം സ്ഥാനവും സുനില്‍ ഖാന്‍ ജഹറ മൂന്നാം സ്ഥാനവും നേടി. മോഡല്‍ ഖുതുബയില്‍ അസ്ലം ആലപ്പുഴ, ഷഫീഖ് ടി.പി. ഖുര്ത്വുബ, മഖ്ബൂല്‍ ഫര്‍വാനിയ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ബാങ്ക് വിളി മത്സരം ജാഫര്‍ രിഗായി ഒന്നാം സമ്മാനത്തിനും ടി. അബ്ദുള്‍ സലാം രണ്ടാം സമ്മാനത്തിനും ഇസ്മായില്‍ ഹസാവി മൂന്നാം സമ്മാനത്തിനും അര്‍ഹരായി. ക്വിസ് മത്സരം നിസാം വിളയില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി, രണ്ടാം സമ്മാനം ഉമര്‍ ബിന്‍ അബ്ദുള്‍ അസീസ് സാല്‍മിയയും മൂന്നാം സമ്മാനം  സൈനുദ്ദീന്‍ ഫര്‍വാനിയയും കരസ്ഥമാക്കി. ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഫഹ്മാന്‍ അബാസിയ ഈസ്റ്, നിസാം വിളയില്‍ ഖുര്ത്വുബ, ഹുസൈന്‍ എം.കെ. അബാസിയ വെസ്റ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായി.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുള്‍ അസീസ്, എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ശബീബ് സ്വലാഹി, മൂസകുട്ടി അരീക്കോട്, ഷബീര്‍ മണ്േടാളി, മുജീബ് സ്വലാഹി, ഇസമായില്‍ ഹൈദ്രോസ് സക്കീര്‍ കൊയിലാണ്ടി എന്നിവര്‍ മത്സര വിജയികള്‍ക്കു സമ്മാന വിതരണം നടത്തി. സെന്റര്‍ ക്രിയേറ്റിവിറ്റി സെക്രട്ടറി ടി.ടി. അബൂബക്കര്‍ കോയ കാട്ടിലപ്പീടിക, അബ്ദുള്‍ അസീസ് നരക്കോട്, മുഹമ്മദ് അസ്ലം കാപ്പാട്, ഇംതിയാസ് മാഹി, മുദാര്‍ കണ്ണ്, കെ.സി. അബ്ദുള്‍ മജീദ്, കെ.സി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍