ഡാളസ് ഫോര്‍ട്ട്വര്‍ത്ത് നഴ്സുമാരെ ആദരിക്കുന്നു
Tuesday, April 21, 2015 6:56 AM IST
ഗാര്‍ലന്റ്: ആതുരശുശ്രൂഷാ രംഗത്ത് സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്ന കേരളത്തില്‍നിന്നുളള നഴ്സുമാരെ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രത്യേകം ആദരിക്കുന്നു.

മേയ് ഒമ്പതിന് (ശനി) രാവിലെ 10 മുതല്‍ ഒന്നു വരെ ഗാര്‍ലന്‍ഡ് ബ്രോഡ് വേയിലുളള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററിലാണു പരിപാടി.

പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാറും ചര്‍ച്ചകളും വിനോദ പരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൌജന്യമാണ്. ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപിക്കും.

ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ നഴ്സുമാര്‍ക്കു പരസ്പരം പരിചയപ്പെടുന്നതിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും അവസരമൊരുക്കുന്ന പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയി കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റോയി കൊടുവത്ത് (സെക്രട്ടറി) 972 569 7165.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍