ഷിഫ മലയാളിസമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, April 21, 2015 6:51 AM IST
റിയാദ്: ഷിഫ മലയാളി സമാജം (എസ്എംഎസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ബാബു കൊടുങ്ങല്ലൂര്‍ (പ്രസിഡന്റ്), ഫ്രാന്‍സിസ്, ബിജു അടൂര്‍, രണദേവ് (വൈസ് പ്രസിഡന്റ്), ഇല്യാസ് സാബു (ജനറല്‍ സെക്രട്ടറി), ബിനു തിരുവനന്തപുരം, മനാഫ്, റഷീദ് (ജോ. സെക്രട്ടറിമാര്‍), ഹംസ ഷൊര്‍ണൂര്‍ (ട്രഷറര്‍), വര്‍ഗീസ്, രതീഷ് (ജോ. ട്രഷറര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

മുന്‍ പ്രസിഡന്റ് മധു വര്‍ക്കല അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇല്യാസ് സാബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹംസ ഷൊര്‍ണൂര്‍ വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചു. കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷത്തില്‍ ഇരുപത്താറു ലക്ഷത്തി അമ്പതിനായിരം (2650000) രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണു നടത്തിയതെന്നും സംഘടന രൂപവത്കരിച്ചശേഷം ആറു വര്‍ഷംകൊണ്ട് ആകെ ഒരു കോടി ഇരുപത്തി മൂന്നു ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഏപ്രില്‍ 25നു വൈകുന്നേരം ഏഴിനു ഷിഫയിലെ അല്‍ വനാസ ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സമാജത്തിന്റെ തണല്‍ ഭവന പദ്ധതിയില്‍ ആദ്യ വീടിന്റെ താക്കോല്‍ദാനം നടത്താനും യോഗം തീരുമാനിച്ചു. പുതിയ വര്‍ഷത്തെ തണല്‍ വീടിനു തെരഞ്ഞെടുക്കപ്പെട്ട ആളുടെ പേരും ചടങ്ങില്‍ പ്രഖ്യാപിക്കും. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി കൂടുതല്‍ ശക്തമായി നടത്താനും യോഗം തീരുമാനിച്ചു.

സിനിമ പിന്നണിഗായകന്‍ രമേശ്ബാബു സാംസ്കാരിക പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മൂന്നു മാസമായി ഷിഫയില്‍ നടന്ന ക്രിക്കറ്റ്, ബാഡ്മിന്റണ്‍ തുടങ്ങിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

പുതിയ ഭരണസമിതിയിലെ രക്ഷാധികാരികാരികളായി നാസര്‍ നാഷ്കോ, അലി, മോഹന്‍ ഗുരുവായൂര്‍, വിജയന്‍ പാലക്കാട്, മധു വര്‍ക്കല, മജീദ് പാച്ചല്ലൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍