രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട രവിക്കും വഹാബിനും ഐഎന്‍ഒസി കേരള ചാപ്റ്റര്‍ ആശംസകള്‍ നേര്‍ന്നു
Tuesday, April 21, 2015 5:35 AM IST
ന്യൂയോര്‍ക്ക്: രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട വയലാര്‍ രവിക്കും പി.വി. അബ്ദുല്‍ വഹാബിനും ഐഎന്‍ഒസി കേരള ചാപ്റ്റര്‍ ആശംസകള്‍ നേരുന്നതായി പ്രസിഡന്റ് ജയേന്ദ്രന്‍ രാമകൃഷ്ണന്‍, സെക്രട്ടറി യു.എ. നസീര്‍ എന്നിവര്‍ ഒരു സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.

വയലാര്‍ രവി ഇത് നാലാംതവണയാണ് രാജ്യസഭയില്‍ എത്തുന്നത്. രണ്ടാം തവണയാണ് പി.വി. അബ്ദുല്‍ വഹാബ് തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ വ്യക്തിത്വമാണ് വയലാര്‍ രവിയുടേത്. പ്രവാസിയായ അബ്ദുല്‍ വഹാബ് പ്രവാസികളുടെ പ്രതിനിധിയായാണ് അറിയപ്പെടുന്നത്. യു.എ. നസീറുമായി ചിരകാല സുഹൃദ്ബന്ധമുണ്ട്. ഇരുവരുടെയും വിജയത്തില്‍ ഐഎന്‍ഒസി എല്ലാവിധ ആശംസകളും നേരുന്നുവെന്നു യു.എ. നസീര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ