കൊട്ടേപ്പറമ്പില്‍ ജോര്‍ജ് ഐപ്പ് ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
Tuesday, April 21, 2015 5:34 AM IST
ഫിലാഡല്‍ഫിയ: ആലുവാ കൊട്ടേപ്പറമ്പില്‍ ജോര്‍ജ് ഐപ്പ് (71) ഏപ്രില്‍ 20-നു തിങ്കളാഴ്ച്ച സ്വവസതിയില്‍ നിര്യാതനായി. ഭാര്യ ത്രേസ്യാ ജോര്‍ജ് കോതമംഗലം പൂമലപ്പറമ്പില്‍ കുടുംബാംഗം.

മക്കള്‍: സന്തോഷ്, സജി, സാന്‍ഡി, സാബു കൊട്ടേപറമ്പില്‍. മരുമക്കള്‍: മിനി സന്തോഷ്, ഷാല്‍ബന്‍, ആഷാ സാന്‍ഡി, മെബിത സാബു. (എല്ലാവരും യുഎസ്എ). സെന്റ് തോമസ് സീറോമലബാര്‍ പള്ളി ഇടവകാംഗമാണു പരേതന്‍.

പൊതുദര്‍ശനം: ഏപ്രില്‍ 21 ചൊവ്വാഴ്ച്ച രാവിലെ പത്തുമുതല്‍ പതിനൊന്നു വരെ സെന്റ് തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 വെല്‍ഷ് റോഡ്, ഫിലാഡല്‍ഫിയ പി. എ. 19115). പതിനൊന്നിനു വിശുദ്ധ കുര്‍ബാന.

സംസ്കാരശൂശ്രൂഷകള്‍: ഏപ്രില്‍ 21-നു ചൊവ്വാഴ്ച രാവിലെ പതിനൊന്നിനുള്ള ദിവ്യബലിയെത്തുടര്‍ന്നു മൃതദേഹം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സിമിത്തേരിയില്‍ (5201 ഹ്യൂംവില്‍ റോഡ്, ബെന്‍സേലം, പി. എ. 19020) സംസ്കരിക്കും.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍