ടൂറിനിലെ തിരുക്കച്ച വീണ്ടും പ്രദര്‍ശനത്തിന്
Monday, April 20, 2015 8:16 AM IST
ടൂറിന്‍: ടൂറിനിലെ തിരുക്കച്ച വീണ്ടും പ്രദര്‍ശനത്തിനുവച്ചു. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു നഗരത്തിലെ കത്തീഡ്രലില്‍ പ്രദര്‍ശനം പുനരാരംഭിച്ചിരിക്കുന്നത്.

4.4 മീറ്റര്‍ നീളമുള്ള കച്ചയുടെ ഇപ്പോഴത്തെ പ്രദര്‍ശനം ജൂണ്‍ 24 വരെ നീളും. പ്രവേശം സൌജന്യമാണെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്യണം. പത്തു ലക്ഷം പേര്‍ ഇതിനകം ബുക്കു ചെയ്തു കഴിഞ്ഞു.

യേശു ക്രിസ്തുവിനെ കുരിശില്‍നിന്നിറക്കിയ ശേഷം പുതപ്പിച്ച തുണിയാണിതെന്നാണ് വിശ്വാസം. എന്നാല്‍, കാര്‍ബണ്‍ ഡേറ്റിംഗ് പ്രകാരം ഇതിനു 1300 വര്‍ഷമേ പഴക്കമുള്ളൂ എന്ന വാദവും നിലനില്‍ക്കുന്നു.

എന്നാല്‍, തിരുക്കച്ചയില്‍ ഒരു മനുഷ്യന്റെ മുഖം പതിഞ്ഞിരിക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് ഇനിയും ഏകാഭിപ്രായത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല.

ജൂണ്‍ 21നു ഫ്രാന്‍സിസ് മാര്‍പാപ്പയും തിരുക്കച്ച കാണാന്‍ എത്തും. അപ്പോഴേക്കും 25 ലക്ഷം പേര്‍ ഇതു കണ്ടുകഴിഞ്ഞിട്ടുണ്ടാകുമെന്നാണു കണക്കാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍