ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ളസ് ഈസ്റര്‍ ആഘോഷിച്ചു
Monday, April 20, 2015 8:16 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ക്ളബ്ബ് കുടുംബാംഗങ്ങള്‍ ഈ വര്‍ഷത്തെ ഈസ്റര്‍ അലര്‍ഹൈലിഗസ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ ഏപ്രില്‍ 17 ന് ആഘോഷിച്ചു. ഗ്രേസി പള്ളിവാതുക്കല്‍ പലവിധ നിറങ്ങളുള്ള ഈസ്റര്‍ മുട്ടകള്‍ കൊണ്ട് ഈസ്റര്‍ ആഘോഷ മേശകള്‍ അലങ്കരിച്ചു. സേവ്യര്‍ ഇലഞ്ഞിമറ്റം ഫിഫ്റ്റി പ്ളസ് ക്ളബ്ബ് കുടുംബാംഗങ്ങളെയും ഫാ. സേവ്യര്‍ മാണിക്കത്താനെയും സ്വാഗതം ചെയ്തു. ഫാ. സേവ്യര്‍ മാണിക്കത്താന്‍, ഡോ.സെബാസ്റ്യന്‍ മുണ്ടിയാനപ്പുറത്ത്, മാത്യു കൂട്ടക്കര, തോമസ് കല്ലേപ്പള്ളി എന്നിവര്‍ ഉയിര്‍പ്പു തിരുനാള്‍ ആശംസകള്‍ നേര്‍ന്നു. ആന്റണി തേവര്‍പാടം ഈസ്റര്‍ ചിന്തകള്‍ വായിച്ചു. സോണിയ കടകത്തലയ്ക്കല്‍ മനോഹരമായി ഒരു വയലിന്‍ മ്യൂസിക് വായിച്ചു. ആന്റണി തേവര്‍പാടത്തിന്റെ നേതൃത്വത്തില്‍ ഈസ്റര്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചു.

ലില്ലി കൈപ്പള്ളിമണ്ണില്‍ ബേക്ക് ചെയ്ത ഈസ്റര്‍ ലാംബ് കുട്ടികള്‍ ഒന്നിച്ചു മുറിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്തു. ജര്‍മന്‍ വിംഗ്സ് വിമാനാപകടത്തില്‍ ദാരുണമായി മരണമടഞ്ഞവര്‍ക്കും പ്രശസ്ത ജര്‍മന്‍ നോവലിസ്റ്, കവി, ശില്‍പ്പി, തിരക്കഥാകൃത്ത് തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്ന ഗുന്തര്‍ ഗ്രാസിന്റെ നിര്യാണത്തിലും ഫിഫ്റ്റി പ്ളസ് അനുശോചിച്ചു.

തുടര്‍ന്ന് കേരള തനിമയില്‍ തയാറാക്കിയ വിഭവ സമ്യദ്ധമായ പാലപ്പം, ഇറച്ചി, ഫ്രൈഡ് റൈസ് എന്നീ വിഭവങ്ങളോടെ ഈസ്റര്‍ ഡിന്നര്‍ ആസ്വദിച്ചു. മൈക്കിള്‍ പാലക്കാട്ട് ഫിഫ്റ്റി പ്ളസ് ക്ളബ്ബ് കുടുംബാംഗങ്ങള്‍ക്കും അതിഥികള്‍ക്കും നന്ദി പറഞ്ഞു. ആന്റണി തേവര്‍പാടം ഈസ്റര്‍ ആഘോഷ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. അടുത്ത പരിപാടികളുടെ തീയതികള്‍ നിശ്ചയിച്ച് ഈ വര്‍ഷത്തെ ഈസ്റര്‍ ആഘോഷം അവസാനിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍