ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്‍ ഈസ്റര്‍ ആഘോഷിച്ചു
Monday, April 20, 2015 8:15 AM IST
ഹാഗന്‍: ജര്‍മനിയിലെ ലത്തീന്‍ കത്തോലിക്കാസമൂഹത്തിന്റെ കൂട്ടായ്മയായ എല്‍സിഎയുടെ ആഭിമുഖ്യത്തില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു. ഹാഗന്‍ ഹൈലിഗ് ഗൈസ്റ് ദേവാലയത്തില്‍ ഏപ്രില്‍ ആറിനു വൈകുന്നേരം നാലിനു നടന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി.

ഫാ.യേശുദാസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. റോക്സണ്‍, ഫാ. സാജു എന്നിവര്‍ സഹകാര്‍മികരായി. വില്യം പത്രോസ്, സൂസന്‍ യേശുദാസ്, എഡ്വേര്‍ഡ് നസ്രേത്ത്, ജൂലി പത്രോസ് എന്നിവരുടെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.

ദിവ്യബലിയെത്തുടര്‍ന്ന് പാരീഷ് ഹാളില്‍ കൂടിയ സമൂഹാംഗങ്ങളെ എല്‍സിഎ പ്രസിഡന്റ് ജോണ്‍ ദാനിയേല്‍ സ്വാഗതം ചെയ്തു. അസോസിയേഷന്‍ അംഗങ്ങളും ഹാഗനിലെ മലയാളികളും ഒരുക്കിയ വിഭവസമൃദ്ധമായ ഈസ്റര്‍വിരുന്നിനു ശേഷം ആഘോഷം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍