ഷിഫാ അല്‍ജസീറ അല്‍ നാഹില്‍ പ്രവാസി കലോത്സവം: അബാസിയ റെഡ്സ് ഓവറോള്‍ ചാമ്പ്യന്മാര്‍
Monday, April 20, 2015 7:41 AM IST
കുവൈറ്റ് സിറ്റി: ആയിരത്തോളം പ്രവാസി കലാകാരന്മാരുടെ സര്‍ഗപ്രതിഭ ഇതള്‍വിരിഞ്ഞ ഷിഫാ അല്‍ജസീറ അല്‍നാഹില്‍ പ്രവാസി കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി.

'സര്‍ഗ ശക്തി സമൂഹ നന്മയ്ക്ക്' എന്ന പ്രമേയവുമായി പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച കലാ മാമാങ്കത്തില്‍ 283 പോയിന്റു നേടി അബാസിയ റെഡ്സ് ഓവറോള്‍ ചാമ്പ്യന്മാരായപ്പോള്‍ 214 പോയിന്റോടെ സാല്‍മിയ യെല്ലോസ് റണ്ണേഴ് അപ്പും 156 പോയിന്റുമായി ഫര്‍വാനിയ ബ്ളൂസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിന്നേഴ്സ് ട്രോഫി കെഐജി പ്രസിഡന്റ് കെ.എ. സുബൈറില്‍നിന്ന് അബാസിയ റെഡ്സ് ക്യാപ്റ്റന്‍ സനലും റണ്ണേഴ്സപ്പ് ട്രോഫി യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീഖ് ബാബുവില്‍നിന്നു സാല്‍മിയ യെല്ലോസ് ക്യാപ്റ്റന്‍ മുനീര്‍ താഹയും ഏറ്റുവാങ്ങി.

അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന കലോത്സവത്തില്‍ കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നീ വിഭാഗങ്ങളിലായി പത്തു വേദികളിലായി വൈവിധ്യങ്ങളായ കലാ, വൈജ്ഞാനിക മത്സരങ്ങള്‍ അരങ്ങേറി. സ്കിറ്റ്, ഗാനചിത്രീകരണം, ടാബ്ളോ എന്നിവ സമകാലീന സാമൂഹിക, രാഷ്ട്രീയ സംഭവവികാസങ്ങളുടെ കലാവിഷ്കാരവും നീതിനിഷേധങ്ങള്‍ക്കെതിരായ രോഷപ്രകടനവുമായി. കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒന്നിച്ചണിനിരന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് നിറക്കൂട്ട് ചിത്രരചനാ മത്സരവും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അടിക്കുറിപ്പ് മത്സരവും കുവൈറ്റിലെ ഗായകര്‍ അണിനിരക്കുന്ന ലുലു എക്സ്ചേഞ്ച് ഗാനമേള മത്സരവും ശ്രദ്ധേയമായി.

വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയവര്‍: കെ.കെ. ഇസ്മയില്‍ (അബാസിയ), ഷമീന നാസര്‍ (സാല്‍മിയ), ഹസ്ന കളത്തില്‍ (ഫഹാഹീല്‍), സീനിയര്‍ ബോയ്സ്: സിന്‍വാന്‍ മുഹമ്മദ് (അബാസിയ), സീനിയര്‍ ഗേള്‍സ്: ലാമിയ ഷൌക്കത്ത് (സാല്‍മിയ), ജൂണിയര്‍ ബോയ്സ്: ഹിലാല്‍ സലിം പതിയാറത്ത് (സാല്‍മിയ), മിസ്ബാഹ് മായാന്‍ (ഫഹാഹീല്‍), ജൂണിയര്‍ ഗേള്‍സ്: സമാ ഉമ്മര്‍ (ഫര്‍വാനിയ), സബ്ജൂണിയര്‍ ബോയ്സ്: അബ്ദുസലാം ഷൌക്കത്ത് (സാല്‍മിയ), സബ്ജൂണിയര്‍ ഗേള്‍സ്: ഹിമാ ജമീല (അബാസിയ). ജനറല്‍ കണ്‍വീനര്‍ നൈസാം നേതൃത്വം നല്‍കി. എ.സി. സാജിദ്, എം.കെ. നജീബ്, ഫസലുല്‍ ഹഖ്, പി.ടി. ഷരീഫ്, ഫിറോസ് ഹമീദ്, മുനീര്‍ മടത്തില്‍, അബ്ദുള്‍ ലത്തീഫ്, മനാഫ്, എസ്.എ.പി. ഷറഫുദ്ദീന്‍, റിഷ്ദിന്‍, മെഹബൂബ അനീസ് എന്നിവര്‍ വിവിധ വേദികളിലെ പരിപാടികള്‍ നിയന്ത്രിച്ചു. സി.കെ. നജീബ്, നിസാര്‍ കെ. റഷീദ്, ഷാഫി കോയമ്മ, അബ്ദുള്‍ ബാസിത്, ഷഫീര്‍, എന്‍.കെ. ഷാഫി, കെ.വി. ഫവാസ്, എം.എം. നൌഫല്‍, സലീം, ഹസനുല്‍ ബന്ന, മുഹമ്മദ് ഹാറൂണ്‍ എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കുവൈറ്റിലെ കലാ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ വിവിധ മത്സരങ്ങള്‍ക്കു വിധികര്‍ത്താക്കളായി.

യുത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ടി. ഷാഫി, അഷ്റഫ് കാളത്തോട്, അനിത ടീച്ചര്‍, സത്താര്‍ കുന്നില്‍, അസീസ് തിക്കൊടി, സനോജ്, അനിയന്‍ കുഞ്ഞ്, രഞ്ജിത്ത്, ബഷീര്‍ കൊയിലാണ്ടി, ഹബീബ് മുറ്റിചൂര്‍, ഫൈസല്‍ മഞ്ചേരി, അന്‍വര്‍ സയിദ്, അനീസ് ഫാറൂഖി, പി.കെ.മനാഫ്, നിയാസ് ഇസ്ലാഹി, വര്‍ദ അന്‍വര്‍, ഹുസ്ന എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരഫലങ്ങള്‍ക്ക് ംംം.്യീൌവേശിറശമസൌംമശ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍