എംഇഎസ് റിയാദ് 17 -ാമത് വാര്‍ഷികം ഏപ്രില്‍ 24ന്
Monday, April 20, 2015 7:36 AM IST
റിയാദ്: മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി റിയാദ് ഘടകം പതിനേഴാം വാര്‍ഷികം ഏപ്രില്‍ 24നു(വെള്ളി) ജുമുഅക്കു ശേഷം വിപുലമായ പരിപാടികളോടെ നടക്കുമെന്നു സംഘാടകസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2014 ലെ പന്ത്രണ്ടാം ക്ളാസ് പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കു ഗോള്‍ഡ് മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി ചടങ്ങില്‍ ആദരിക്കും. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ സ്പോര്‍ട്സ് മത്സരങ്ങളും സംഘടിപ്പിക്കും.

സിജി റിയാദ് ഘടകത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ വൈജ്ഞാനിക മത്സരങ്ങളും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. മുതിര്‍ന്നവര്‍ക്കായി ഡോ. അബ്ദുസലാം നയിക്കുന്ന 'ഹാപ്പി ഫാമിലി' എന്ന കൌണ്‍സലിംഗ് പരിപാടിയും ഉണ്ടായിരിക്കും. ആഘോഷ പരിപാടികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.വി. അജ്മല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈനുലാബ്ദീന്‍ സ്വാഗതവും സാജിത് മുഹമ്മദ് നന്ദിയും പറഞ്ഞു.

വിവരങ്ങള്‍ക്ക്: 0507418594, 0506437138, 0505263259, 0531103999, 0502228238 എന്നീ നമ്പരുകളില്‍ ബുധനാഴ്ച ഉച്ചക്ക് മുമ്പായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍