എബിസി റെയിന്‍ബോയ്ക്കും അറ്റ്ലസ് റിയാദ് സോക്കറിനും വിജയം
Monday, April 20, 2015 7:35 AM IST
റിയാദ്: ഒഐസിസി റിയാദ് രണ്ടാമത് കെ. കരുണാകരന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ് ആവേശകരമായ രണ്ടാം വാരത്തിലേക്കു കടക്കുമ്പോള്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ എബിസി കാര്‍ഗോ റെയിന്‍ബോ ടീമിനും അറ്റ്ലസ് റിയാദ് സോക്കര്‍ ക്ളബിനും തിളക്കമാര്‍ന്ന വിജയം.

ടൂര്‍ണമെന്റില്‍ കളിക്കുന്ന എട്ടു ടീമുകളും ഇതോടെ ഓരോ മത്സരം പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ചാലയാര്‍ റിയല്‍ കേരളയും ലിയോ യുണൈറ്റഡ് എഫ്സിയും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആവേശകരമായ മത്സരത്തില്‍ യുണൈറ്റഡ് എഫ്സിക്കുവേണ്ടി രണ്ട് ഗോളുകള്‍ നേടിയ ഷാഫി പാഴൂര്‍ മാന്‍ ഓഫ് ദി മാച്ചായി. ചാലിയാറിനുവേണ്ടി അഷ്റഫ്, ജാഫര്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.

രണ്ടാമത്തെ മത്സരത്തില്‍ കേരളത്തിലെ മുന്‍നിര ക്ളബുകളിലെ മുന്‍ കളിക്കാരുമായി ഇറങ്ങിയ അസീസിയ സോക്കറിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് എബിസി കാര്‍ഗോ റെയിന്‍ബോ ക്ളബ്ബ് പരാജയപ്പെടുത്തി. ആദ്യാവസാനം ആവേശകരമായിരുന്ന കളിയില്‍ എബിസിക്കുവേണ്ടി നിഷാദ് കൊളക്കാടന്‍ രണ്ട് ഗോളുകളും തൌഫീഖ്, ഫൈസല്‍ എന്നിവര്‍ ഓരോ ഗോളുകളും നേടി. അസീസിയയുടെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ മനാഫ് സ്കോര്‍ ചെയ്തു. ജീമാര്‍ട്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നിഷാദ് കൊളക്കാടനു ലഭിച്ചു. മൂന്നാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അറ്റ്ലസ് റിയാദ് സോക്കര്‍ പൊരുതിക്കളിച്ച ഒബയാര്‍ എഫ്സിയെ പരാജയപ്പെടുത്തി. വിജയികള്‍ക്കായി രണ്ട് ഗോളുകള്‍ നേടിയ വൈശാഖ് കണ്ണൂരാണു കളിയിലെ കേമന്‍. ഫയാസ്, ആഫിസ് എന്നിവര്‍ റോയല്‍ റിയാദ് സോക്കറിന്റെ മറ്റു ഗോളുകള്‍ നേടിയപ്പോള്‍ ഒബയാറിനുവേണ്ടി ഭരതന്‍ ഗോള്‍ നേടി.

നേരത്തെ മുഖ്യാതിഥി പാലക്കാട് ഡിസിസി ജറനല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍, അറ്റ്ലസ് മൊയ്തു എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. കളികളിലെ മാന്‍ ഓഫ് ദി മാച്ചിനുള്ള പുരസ്കാരങ്ങള്‍ അലക്സ് കൊല്ലം, ഷിനോജ് കൊയിലാണ്ടി, ഷാജി പാനൂര്‍, സക്കീര്‍ ദാനത്ത്, പ്രമോദ് പൂപ്പാല, വഹീദ് വാഴക്കാട് എന്നിവര്‍ കൈമാറി. മുഹമ്മദലി മണ്ണാര്‍ക്കാട്, മുസ്തഫ പാണ്ടിക്കാട്, ജംഷാദ് തുവൂര്‍, രാധാകൃഷ്ണന്‍ പാലക്കാട്, ജയന്‍ കൊടുങ്ങല്ലൂര്‍, സതീഷ് കൂടാളി, മാള മൊഹിയുദ്ദീന്‍, സെയ്ത് അബ്ദുള്‍ ഖാദര്‍, ജംഷീര്‍ മണാശേരി, ഷബീര്‍ മങ്കട, നാസര്‍ വലപ്പാട്, റിയാസ് വണ്ടൂര്‍, സമീര്‍, അലി ആലുവ തുടങ്ങിയവര്‍ ടൂര്‍ണ്ണമെന്റിനു നേതൃത്വം നല്‍കി. അടുത്ത വെള്ളിയാഴ്ച നടക്കുന്ന മൂന്നാം വാര മത്സരങ്ങളില്‍ ആദ്യം ചാലിയാര്‍ റിയല്‍ കേരള, അറ്റ്ലസ് റോയല്‍ റിയാദ് സോക്കറിനേയും രണ്ടാമത്തെ മത്സരത്തില്‍ എബിസി റെയിന്‍ബോ എഫ്സി, യൂത്ത് ഇന്ത്യയേയും നേരിടും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍