ജനം ടിവി യുണൈറ്റഡ് മീഡിയ വഴി
Monday, April 20, 2015 7:35 AM IST
ന്യൂയോര്‍ക്ക്: ദൃശ്യമാധ്യമരംഗത്ത് മാറ്റത്തിന്റെ ശംഖൊലിയുമായി തുടക്കം കുറിക്കുന്ന ജനം ടിവിയുടെ ഉദ്ഘാടനച്ചടങ്ങ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു പരിപാടിയുടെ ആദ്യാവസാനം പൂര്‍ണമായി യുണൈറ്റഡ് മീഡിയ വഴി കാണാവുന്നതാണ്. കേരളത്തിന്റെ പുറത്തുള്ള ഏറ്റവും വലിയ കജഠഢ വിതരണ ശൃംഖലയാണു യുണൈറ്റഡ് മീഡിയ.

വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ബ്രിസ്റോ ഗ്രൌണ്ടില്‍ നടക്കുന്ന പ്രൌഢഗംഭീരമായ ചടങ്ങിലാണു ജനം ടിവിയുടെ ഉദ്ഘാടനച്ചടങ്ങിന് തിരിതെളിയുക. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, രാഷ്ട്രീയ സ്വയംസേവക സംഘം(ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, സ്വമി പൂര്‍ണാമൃതാനന്ദപുരി, സ്വാമി ചിദാനന്ദപുരി, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ചടങ്ങില്‍ സാമൂഹ്യ-സാംസ്കാരിക-ആധ്യാത്മിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി, മികച്ച പിന്നണി ഗായികയ്ക്കുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്കാരം ലഭിച്ച ഉത്തരാ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ താര സാന്നിധ്യങ്ങളാകും. തീവ്രവാദികളുമായി ഏറ്റുമുട്ടി രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച മേജര്‍ മുകുന്ദ് വരദരാജനു ജനം ടിവി മരണാനന്തര ആദരം അര്‍പ്പിക്കും.

തുടര്‍ന്നു നടക്കുന്ന കലാവിരുന്നില്‍ വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, രഞ്ജിനി ജോസ്, സച്ചിന്‍ വാര്യര്‍ എന്നിവര്‍ വേദിയെ സംഗീത സാന്ദ്രമാക്കും. ആശാ ശരത്, അപര്‍ണാ നായര്‍, മണിക്കുട്ടന്‍, കൃഷ്ണ പ്രഭ, രചനാ നാരായണന്‍കുട്ടി എന്നിവരുടെ നാട്യ വിരുന്നിനൊപ്പം ഈജിപ്ഷ്യന്‍ ഡാന്‍സ്, ഓര്‍ക്കസ്ട്ര, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, കൊട്ടുവാദ്യം, സ്കിറ്റ് തുടങ്ങി ആസ്വാദനത്തിന്റെ വൈവിധ്യമാര്‍ന്ന കലവറയാണ് ഉദ്ഘാടനചടങ്ങില്‍ ജനം ടിവി ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 17326480576, 12155587777.