റിയാദ്: സഫാമക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഹാര സഫാമക്ക പോളിക്ളിനിക്കില്‍ പുതുതായി ആരംഭിച്ച അല്‍റബീഹ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്കിന്റെ ഉദ്ഘാടനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാജി അരിപ്രയും ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്ഖര്ണിയും ചേര്‍ന്നു നിര്‍വഹിച്ചു.
റിയാദിലെ ഹാരയിലും പരിസര പ്രദേശങ്ങളിലുമുള്ള കുടുംബങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൌകര്യങ്ങളോടെ പുതിയ ബ്ളോക്ക് സജീകരിച്ചത്.
ക്ളിനിക്കിന്റെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് ഈ സൌകര്യം ഏര്‍പ്പെടുത്തിയത്. ക്ളിനിക്കില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ചടങ്ങില്‍ ഷാജി അരിപ്ര ആദരിച്ചു.
അഡ്മിനിസ്ട്രേഷന് മാനേജര്‍ നൌഫല്‍ പാലക്കാടന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി. മുകുന്ദന്, ഫിനാന്‍സ് മാനേജര്‍ അനസ് ദാവൂദ്, ഐടി അഡ്മിന് ഫൈസല്‍ ചോലശേരി, ജാബിര്‍ അല്മേത്തര്, യഹ്യ അല്മേത്തര്, നജിം കൊച്ചു കലുങ്ക്, ഷക്കീബ്, ഉബൈദ് ഇടവണ്ണ, വി.ജെ. നസറുദ്ദീന്‍, ഷംനാദ് കരുനാഗപ്പള്ളി, റബീഹ് മുഹമ്മദ്, ജലീല്‍ ആലപ്പുഴ, സാലി, എം. ഫൈസല്‍, എം. മുസ്തഫ, ഷരീഫ് സാഗര്‍, യഹ്യ ചെമ്മണിയോട്, എ.കെ. ജാബിര്‍, അക്ബര്‍ വേങ്ങാട്ട്, കുഞ്ഞി മുഹമ്മദ് (കുഞ്ഞാക്ക), അസീസ് കോടൂര്, ബഷീര്‍ കുന്നക്കാടന്‍, റഫീഖ് കാസര്‍ഗോഡ്, വി.എം. അശ്റഫ്, നാസര്‍ മാസ്റ്റര്‍, റഫീഖ് പന്നിയങ്കര, ഡോ. തബസും നാസര്‍, ഡോ. റോമാന മതീന്, ഡോ. അസ്മ ഫാത്തിമ, ഡോ. ഉമ മുത്തുരാജ്, ഡോ. മിനി ലാല്‍, ഡോ. നിയാസ്, ഡോ. അബൂബക്കര്‍, ഡോ. സുമയ്യ ഷമീം, ഡോ. ടിപ്പു സുല്‍ത്താന്‍, ഡോ. സിദ്ദിഖ്, ഡോ. സൂസന്, ഡോ. ശ്യാമ, ഡോ. സറീന്, ഡോ. ആയിഷ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആബിദ് ഹുസൈന്, ജാഫര്‍ വെട്ടുപാറ, കെ.ടി. അബ്ദുള്‍ മജീദ്, അബാസ് കൊളക്കാടന്‍, റഹീം കാസര്‍ഗോഡ്, അവിനാശ്, ഹമീദ്, ജയന്, മഹബൂബ്, അനീസ്, ജബാര്‍, നിസാര്‍ ബേപ്പൂര്‍, ശഹീദ്, അബാസ്, ഷഫീഖ്, ബഷീര്‍, സുബൈര്‍, അലവി, സോജിബ്, നിഷാദ്, ഫാറൂഖ്, എ.കെ അമീന്, ലത്തീഫ് ചെമ്പന്‍, ഉസ്മാന്, അക്ബര്‍, സൂഫി, ഹസന് എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍