നരേന്ദ്ര മോദിയുടെ കാനഡ സന്ദര്‍ശനം വന്‍ വിജയം, ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യോഗം ചേര്‍ന്നു
Monday, April 20, 2015 5:26 AM IST
ന്യൂജേഴ്സി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദര്‍ശനം വന്‍വിജയമായി നടത്തിയതിനു ശേഷം ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ ഫോറിന്‍ അഫയേഴ്സ് കണ്‍വീനര്‍ ഡോ വിജയ് ചൌതാല യുഎസ്എയിലുള്ള സംഘടനയുടെ ദേശീയ ഭാരവാഹികളുടെ മീറ്റിംഗ് ന്യൂജേഴ്സിയിലുള്ള റോയല്‍ ആല്‍ബേര്‍ട്ട് പാലസില്‍ നടത്തി.

വരുന്ന ഒരു വര്‍ഷത്തെ ഒ.എഫ് ബിജെപിയുടെ പരിപാടികളെക്കുറിച്ച് വിശദമായ ചര്‍ച്ചയും മാര്‍ക്ഷനിര്‍ദേശങ്ങളും വിജയ് ചൌതാലയും ഒഎഫ് ബിജെപി യുഎസ്എ പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേലും വിശദീകരിച്ചു. കേരളത്തില്‍ അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിഷന്‍ 71 ന്റെ പങ്കിനെപ്പറ്റി ന്യൂയോര്‍ക്ക് കണ്‍വീനര്‍ ശിവദാസന്‍ നായര്‍ വിശദീകരണം നല്‍കി. മിഷന്‍ 71 ലേക്ക് ഒഎഫ് ബിജെപി യില്‍നിന്നും അതുപോലെ മിഷന്‍ 71 ഗ്ളോബലില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നു നിര്‍ദേശിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം